Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: സൈന്യം വധിച്ചത് രണ്ട് ഭീകരരെ! വിവരം നൽകിയത് ഭീകരര്‍!!

ബുധനാഴ്ച ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റിരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ നാട്ടിപൊര സോപ്പോരിലാണ് സംഭവം. പ്രദേശത്ത് ഭീകരസാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരരെ വധിച്ചത്. സോപോറിൽ ബുധനാഴ്ച ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് സംഭവം.

ജമ്മു കശ്മീർ ബാങ്കിന്‍റെ സോപോർ ശാഖയ്ക്ക് സമീപത്തായിരുന്നു ആക്രമണം. ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയിട്ടെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ രണ്ട് പേരിൽ ഒരാളുടെ അറസ്റ്റാണ് ഒളിഞ്ഞിരിക്കുന്ന രണ്ട് ഭീകരരെ വധിക്കുന്നതിലേയ്ക്ക് നയിച്ചത്.

nagrota

നാട്ടിപൊരയിലെ ഭീകരർ ഒളിഞ്ഞിരിക്കുന്ന പ്രദേശം വളഞ്ഞ സുരക്ഷാ സേന പുലർച്ചെ 3.30ഓടെ ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരിൽ‌ നിന്ന് എകെ 47 തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തിരുന്നു. ഹിസ്ബുൾ മുജാിദ്ദീൻ കമാൻഡോ സബ്സർ ഭട്ട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടാകുന്ന ആദ്യത്തെ ഏറ്റുമുട്ടലാണിത്. നോട്ട് നോട്ട് നിരോധനത്തിന് ശേഷം ജമ്മു കശ്മീർ ബാങ്കിന്‍റെ വിവിധ ശാഖകൾ ഭീകരർ ആക്രമിച്ച് പണവുമായി കടന്നുകള‍ഞ്ഞിരുന്നു. 13 സംഭവങ്ങളിലായി 92 ലക്ഷത്തോളം രൂപയാണ് ഭീകരര്‍ ജമ്മു കശ്മീര്‍ ബാങ്കിൽ നിന്ന് കൊള്ളടയടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+