ടിആര്‍എസ്സില്‍ വീണ്ടും രാജി... സ്ഥാപക നേതാവടക്കം കോണ്‍ഗ്രസില്‍ ചേര്‍ന്നു!!
Recommended Video

ഹൈദരാബാദ്: സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്ത വരവേ തെലങ്കാന രാഷ്ട്ര സമിതിയില്‍ വീണ്ടും രാജി. പ്രമുഖരായ രണ്ട് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. നേരത്തെ പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപക നേതാവടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. സംസ്ഥാനത്ത് കെ ചന്ദ്രശേഖര റാവുവിന്റെ ഭരണത്തില്‍ പാര്‍ട്ടിയിലുള്ളവര്‍ അതൃപ്തിയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അതേസമയം കോണ്‍ഗ്രസിനെ ഇത് അപ്രതീക്ഷിതമായി ശക്തിപ്പെടുത്തിയിരിക്കുകയാണ്. പ്രമുഖ നേതാക്കളെല്ലാം രാഹുല്‍ ഗാന്ധിയുടെ സ്വാധീനത്താലാണ് പാര്‍ട്ടിയിലേക്ക് പ്രമുഖ നേതാക്കള്‍ എത്തുന്നതെന്നാണ് സൂചന. ഗജവേല്‍ എംഎല്‍എ നര്‍സ റെഡ്ഡി, നാരായണ്‍ഖേഡിലെ എംഎല്‍സി രാമുലു നായിക്ക് എന്നിവരാണ് പാര്‍ട്ടി വിട്ടത്. ഇവര്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിക്കഴിഞ്ഞു. ചന്ദ്രശേഖര റാവുവിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് ഇവര്‍.

ദില്ലിയിലെത്തി രാജി
ടിആര്‍എസ്സിന് അപ്രതീക്ഷിത തിരിച്ചടി നല്‍കിയാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. ദില്ലിയിലെത്തിയായിരുന്നു രാജി. ഗജവേല്‍ മുന്‍ എംഎല്‍എ നര്‍സ റെഡ്ഡി, നാരായണ്‍ഖഡ് എംഎല്‍സി രാമുലു നായിക്ക് എന്നിവരാണ് പാര്‍ട്ടി വിട്ടത്. നേരത്തെ ഇവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ സസ്‌പെന്‍ഷനിലായിരുന്നു. അതേസമയം കെസിആറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള സമയം അടുത്തെന്ന് ഇവര്‍ പറഞ്ഞു. തെലങ്കാന റോഡ് ഡെവലെപ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനായിരുന്നു നര്‍സ റെഡ്ഡി.

രാഹുലിനെ കണ്ടു
ഈ രണ്ട് നേതാക്കളും രാഹുല്‍ ഗാന്ധിയെ ദില്ലിയില്‍ വെച്ച് കണ്ട ശേഷമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. തെലങ്കാനയിലെ ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസായ പ്രഗതി ഭവന്‍ പ്രജാ ഭവനാക്കി മാറ്റുമെന്നും രാമുലു നായിക്ക് പറഞ്ഞു. അതേസമയം നായിക്ക് സംസ്ഥാനത്തെ എസ്‌സി എസ്ടി വിഭാഗത്തിന്റെ സംവരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഭാഗമാണെന്നും അക്കാര്യം ഉറപ്പ് നല്‍കുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.

കെസിആറിനോട് തോറ്റ നേതാവ്
നര്‍സ റെഡ്ഡി 2014ലെ തിരഞ്ഞെടുപ്പില്‍ ചന്ദ്രശേഖര റാവുവിനോട് തോറ്റ നേതാവാണ്. എന്നാല്‍ ഗജവേലില്‍ ശക്തമായ സ്വാധീനം അദ്ദേഹത്തിനുണ്ട്. തോറ്റിന് ശേഷമാണ് റെഡ്ഡി ടിആര്‍എസ്സില്‍ ചേര്‍ന്നത്. അതേസമയം ഗജവേലിനെ കെസിആര്‍ വഞ്ചിച്ചുവെന്നാണ് നര്‍സ റെഡ്ഡി ആരോപിക്കുന്നത്. അതേസമയം ഗജവേലില്‍ കോണ്‍ഗ്രസിന്റെ പിന്തുണ വരുന്നതോടെ നര്‍സ റെഡ്ഡി വന്‍ വിജയം നേടുമെന്നാണ് വിലയിരുത്തല്‍. അതേസമയം കെസിആര്‍ മണ്ഡലം മാറാനുള്ള സാധ്യതയും ഉണ്ട്.

സസ്‌പെന്‍ഷനിലായ നേതാക്കള്‍
രാമുലു നായിക്ക് തെലങ്കാന രാഷ്ട്ര സമിതിയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. സംസ്ഥാനത്ത് വലിയ സ്വാധീനവും അദ്ദേഹത്തിനുണ്ട്. നര്‍സ റെഡ്ഡിക്കൊപ്പം രാമുലു നായിക്കും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് കെസിആര്‍ ആരോപിക്കുന്നത്. ഇതോടെയാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയുടെ സസ്‌പെന്‍ഷന്‍ കാര്യമാക്കുന്നില്ലെന്ന് നര്‍സ റെഡ്ഡി പറയുന്നു. ഇന്ന് കെസിആറിന്റെ ഫാം ഹൗസില്‍ പോലും കയറാന്‍ മന്ത്രിമാര്‍ക്ക് സാധിക്കുന്നില്ല. സാധാരണക്കാരന്റെ അവസ്ഥ അപ്പോള്‍ എന്തായിരിക്കുമെന്നും റെഡ്ഡി ചോദിക്കുന്നു.

നേതാക്കള്‍ക്ക് അതൃപ്തി
കെസിആറിനെ ഭരണത്തില്‍ പാര്‍ട്ടിയിലെ പ്രമുഖ അംഗങ്ങള്‍ തന്നെ കലിപ്പിലാണ്. കൂടുതല്‍ രാജി ഇനിയും ഉണ്ടാവുമെന്നാണ് വിലയിരുത്തത്തല്‍. അതേസമയം മുതിര്‍ന്ന രാജ്യസഭാംഗം ഡി ശ്രീനിവാസും രാഹുല്‍ ഗാന്ധിയെ കണ്ടിട്ടുണ്ട്. നിസാബാദില്‍ നിന്നുള്ള നേതാവാണ് ശ്രീനിവാസ്. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. എന്നാല്‍ ടിആര്‍എസ്സില്‍ അദ്ദേഹം തുടരില്ലെന്നാണ് സൂചന. മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ശ്രീനിവാസ്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായിരുന്നു അദ്ദേഹം.

വിജയശാന്തിയുടെ തന്ത്രം
നേതാക്കളുടെ കൂട്ടത്തോടെയുള്ള വരവിന് കാരണം തെലുങ്ക് സൂപ്പര്‍ താരം വിജയശാന്തിയുടെ സ്വാധീനമാണ്. ഇവര്‍ കോണ്‍ഗ്രസിന് വേണ്ടി സംസ്ഥാനത്ത് പ്രചാരണം നടത്തുന്നുണ്ട്. മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നര്‍സ റെഡ്ഡി വിജയശാന്തിയെ നേരിട്ട് കണ്ടിരുന്നു. ഇതിന് പിന്നാലെ റോഡ് ഡെവലെപ്‌മെന്റ് കോര്‍പ്പറേഷനിലെ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചാണ് റെഡ്ഡി ദില്ലിയിലേക്ക് തിരിച്ചത്. അതേസമയം വിജയശാന്തിയുടെ ഇടപെടല്‍ കോണ്‍ഗ്രസിലേക്ക് കൂടുതല്‍ നേതാക്കളുടെ വരവിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

കെസിആറിന്റെ മകനും പ്രശ്‌നക്കാരന്‍
കെസിആര്‍ മകന്‍ കെടി രാമറാവുവിനെതിരെ കടുത്ത ആരോപണങ്ങള്‍ രാമുലു നായിക്ക് ഉന്നയിച്ചിട്ടുണ്ട്. നേരത്തെ നിസാമാബാദ് എംപി കെ കവിത ശ്രീനിവാസിനെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് അദ്ദേഹം പാര്‍ട്ടി വിടുന്നതിലേക്ക് നയിക്കുന്നതെന്നാണ് സൂചന. പാര്‍ട്ടിക്കുള്ളില്‍ നിന്ന് പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുകയാണ് ശ്രീനിവാസെന്നായിരുന്നു കവിതയുടെ ആരോപണം. ശ്രീനിവാസിന്റെ മകന്‍ ഡി അരവിന്ദ് ബിജെപിയില്‍ ചേര്‍ന്നതുമായി ബന്ധപ്പെടുത്തിയായിരുന്നു പരാമര്‍ശം.

കോണ്‍ഗ്രസ് ശക്തിപ്പെടുന്നു
കെസിആര്‍ എന്ന ബ്രാന്‍ഡിനെ കോണ്‍ഗ്രസ് ദുര്‍ബലമാക്കി കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്ന കോണ്‍ഗ്രസിന് ടിആര്‍എസ്സില്‍ നിന്നുള്ള രാജി ഏറെ ഗുണം ചെയ്യും. ടിഡിപി, ടിജെഎസ്, സിപിഐ എന്നിവരെ ചേര്‍ത്താണ് മഹാസഖ്യം കോണ്‍ഗ്രസ് ഉണ്ടാക്കിയിരിക്കുന്നത്. ഡിസംബര്‍ ഏഴിനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം പ്രതിപക്ഷ ഐക്യത്തെ കെസിആര്‍ വിലകുറച്ച് കാണുകയാണ്. അത് അദ്ദേഹത്തിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications