പീഡനശ്രമം തടഞ്ഞ സ്ത്രീകളെ മൊട്ടയടിച്ചു

ഒരുമിച്ച് താമസിക്കുന്ന ബന്ധുക്കളായ രണ്ട് സ്ത്രീകളാണ് ക്രൂരമായി അപമാനിക്കപ്പെട്ടത്. ഇവരില്‍ ഒരാളുടെ ഭര്‍ത്താവ് മരിച്ചതാണ്. മറ്റേയാള്‍ ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിക്കുകയാണ്.
നാല് യുവാക്കള്‍ ബലം പ്രയോഗിച്ച് ഇവരുടെ വീടിനകത്ത് കയറി രണ്ട് സ്ത്രീകളെയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ ഇരുവരെയും പിടിച്ചുനിര്‍ത്തി തല മൊട്ടയടിക്കുകയും പിന്നീട് ചെരുപ്പ് മാല ഇടീക്കുകയുമായിരുന്നു.
നാല് ചെറുപ്പക്കാര്‍ക്കെതിരെയും പോലീസ് കേസെടുത്തു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. സ്ത്രീകളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications