കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുമയ്ക്കുള്ള മരുന്ന് കഴിച്ച രണ്ട് വയസ്സുകാരന്റെ ബോധം പോയി; തുടര്‍ന്ന് മരണം, കാരണം കേട്ടാല്‍ ഞെട്ടും

അമ്മ മാനസ തന്നെയാണ് ദീക്ഷിതിന് ഡേറ്റ് കഴിഞ്ഞ മരുന്ന് നല്‍കിയത്. മരുന്ന് കഴിച്ചയുടന്‍ ദീക്ഷിതിന്റെ ബോധം പോകുകയായിരുന്നു.

  • By Akshay
Google Oneindia Malayalam News

മാണ്ഡ്യ: ചുമയ്ക്കുള്ള മരുന്ന് കഴിച്ച രണ്ട് വയസ്സുകതാരന് ദാരുണാന്ത്യം. കര്‍ണ്ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. ഉപയോഗ കാലാവധി കഴിഞ്ഞ മരുന്നാണ് രണ്ട് വയസ്സുകാരന് കൊടുത്തത്. ദീക്ഷിത് എന്ന ബാലനാണ് മരിച്ചത്.

അമ്മ മാനസ തന്നെയാണ് ദീക്ഷിതിന് ഡേറ്റ് കഴിഞ്ഞ മരുന്ന് നല്‍കിയത്. മരുന്ന് കഴിച്ചയുടന്‍ ദീക്ഷിതിന്റെ ബോധം പോകുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ ഡോക്ടര്‍ ഉണ്ടായരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Death

സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്ന് പറഞ്ഞ് കുട്ടിയെ നോക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് വീണ്ടും താലൂക്ക് ആസുപത്രിയില്‍ എത്തിച്ചു. പക്ഷെ കുട്ടിയെ രക്ഷിക്കാനായില്ല. ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥയാണ് കുട്ടി മരിക്കാന്‍ ഇടയായതെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. ഡോക്ടറുടെ ആനുവാദമില്ലാതെ ഡേറ്റ് കഴിഞ്ഞ മരുന്ന കൊടുത്തതാണ് മരണകാരണമെന്ന് മാണഅഡ്യ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. മോഹന്‍ പറഞ്ഞു.

English summary
2 year old Karnataka boy allegedly consumes 'expired' cough syrup, dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X