നാല് പെണ്‍മക്കള്‍ക്ക് ശേഷം ജനിച്ച ആണ്‍കുട്ടിയെ പിതാവ് ട്രെയിനിന് മുന്നിലേക്ക് വലിച്ചെറിഞ്ഞു
മുംബൈ: നാല് പെണ്‍കുട്ടികള്‍ക്ക് ശേഷം ജനിച്ച ആണ്‍കുട്ടിയെ പിതാവ് ട്രെയിനിന് മുന്നിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു. ഖാദിര്‍ അമീര്‍ ഖാന്‍(40) ആണ് മകന്‍ കൈഫി(2)നെ ട്രെയിനിന് മുന്നിലേക്ക് എറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തിയത്.
ഈദ് ആഘോഷിക്കാന്‍ ചൊവ്വാഴ്ച മുംബൈയിലുള്ള ബന്ധുവീട്ടിലേക്ക് എത്തിയതാണ് ഖാദിറും കുടുംബവും. നാല് പെണ്‍കുട്ടികള്‍ക്ക് ശേഷമുള്ള ഇളയ ആണ്‍കുട്ടിയെയാണ് ഇയാള്‍ കൊന്നത്.

ചൊവ്വാഴ്ച ബന്ധുവീട്ടില്‍ എത്തിയതിന് ശേഷം ഖാദിറിനെയും കുട്ടിയെയും കാണാതാവുകയായിരുന്നു. പിതാവിനൊപ്പം കുട്ടി സുരക്ഷിതനാണെന്ന് അമ്മ സാമിന കരുതി. എന്നാല്‍ കുറച്ച് കഴിഞ്ഞ് കുട്ടിയെ കൊലപ്പെടുത്തിയ വിവരം ഇയാള്‍ ടെലിഫോണ്‍ ബൂത്തില്‍ നിന്നും വിളിച്ചു പറയുകയായിരുന്നു.
സാമിനയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഖാദില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത കാരണം എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.
കുട്ടിയെ കൊല്ലാനുണ്ടായ കാരണം വ്യക്തമല്ല. കുടുംബപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് സാമിന പറയുന്നത്. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.












Click it and Unblock the Notifications