കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ നെഞ്ച് തകർത്ത് ഈ കുഞ്ഞ്! അമ്മ വിശന്ന് മരിച്ചതറിയാതെ 2വയസ്സുകാരൻ, എഴുന്നേൽപ്പിക്കാൻ ശ്രമം!

Google Oneindia Malayalam News

പാട്‌ന: കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങളുടെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്തകളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കൈക്കുഞ്ഞുങ്ങളടക്കമുളള കുട്ടികള്‍ ചെരിപ്പ് ഇല്ലാതെ കുടിക്കാന്‍ വെളളവോ വിശപ്പടക്കാന്‍ ഒരു തുണ്ട് റൊട്ടിയോ ഇല്ലാതെ കിലോമീറ്ററുകള്‍ തളരുന്ന ദയനീയമായ കാഴ്ചകളാണ് ദേശീയപാതകളില്‍.

അതിനിടെ ഞെട്ടലും വേദനയും മാത്രം അവശേഷിപ്പിക്കുന്ന ഒരു ദുരന്തവാര്‍ത്തയാണ് ബീഹാറില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. നാട്ടിലേക്കുളള യാത്രയ്ക്കിടെ വിശന്ന് മരിച്ച അമ്മയെ വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ രണ്ട് വസ്സുകാരനായ കുഞ്ഞ് ശ്രമിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്. മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍.

kid

കുഞ്ഞിന്റെ അമ്മയായ 23കാരിയാണ് മരിച്ചത്. ഒരു സംഘം ആളുകള്‍ക്കൊപ്പം ഗുജറാത്തില്‍ നിന്നും സ്വന്തം നാടായ മുസാഫര്‍പൂരിലേക്ക് ശ്രമിക് ട്രെയിനിൽ യാത്ര തിരിച്ചതായിരുന്നു ഇവര്‍. എന്നാല്‍ സ്വന്തം കുഞ്ഞിനൊപ്പം വീടണയാന്‍ ഈ അമ്മയ്ക്ക് സാധിച്ചില്ല. അതിന് മുന്‍പേ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വിശപ്പും കൊടുംചൂട് കാരണമുണ്ടായ നിര്‍ജലീകരണവും ഈ അമ്മയുടെ ജീവനെടുത്തു.

റെയില്‍വേ സ്റ്റേഷനില്‍ വെറും നിലത്ത് ഒരു പുതപ്പിട്ട് മൂടി കിടത്തിയിരിക്കുകയായിരുന്നു ഇവരുടെ മൃതദേഹം. അമ്മ ഇനി ഒരിക്കലും എഴുന്നേല്‍ക്കുകയോ തന്റെ വിളി കേള്‍ക്കുകയോ തന്നെ ചേര്‍ത്ത് പിടിക്കുകയോ ചെയ്യില്ലെന്ന് ആ രണ്ട് വയസ്സുകാരന് അറിയില്ലായിരുന്നു. അമ്മ ഉറങ്ങിക്കിടക്കുകയാണ് എന്ന് കരുതി അവന്‍ അമ്മയെ വിളിച്ച് കൊണ്ടിരുന്നു.

അമ്മയുടെ ദേഹത്തിട്ടിരിക്കുന്ന പുതപ്പ് വലിച്ച് അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ അവന്‍ ശ്രമിച്ചു. പുതപ്പിനടിയില്‍ തലയിട്ട് നോക്കി. അവന്റെ അമ്മ അവസാനത്തെ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നതേ ഇല്ല. ഒടുവില്‍ ബന്ധുക്കള്‍ അവനെ അമ്മയുടെ അരികില്‍ നിന്ന് മാറ്റുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ആരോ പകര്‍ത്തി പങ്ക് വെച്ച വീഡിയോ രാജ്യത്തിന്റെ നെഞ്ച് തകര്‍ക്കുകയാണ്.

കത്തിഹാര്‍ സ്വദേശിനിയായ ഉരേഷ് ഖത്തൂന്‍ എന്ന യുവതിയാണ് മരണപ്പെട്ടത് എന്ന് പിന്നീട് തിരിച്ചറിഞ്ഞിട്ടുണ്ട്. സൂറത്തില്‍ നിന്നും പൂര്‍ണിയയിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് ഇവരെത്തിയത്. ഇവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഒരു ശസ്ത്രക്രിയ കഴിഞ്ഞതാണ് എന്നുമാണ് യുവതിയുടെ ബന്ധു പറഞ്ഞതെന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്. എന്നാല്‍ അവര്‍ക്ക് അസുഖം ഇല്ലായിരുന്നുവെന്ന് പറയുന്ന ബന്ധുവിന്റെ വീഡിയോ ആപ് നേതാവ് സജ്ഞയ് സിംഗ് പുറത്ത് വിട്ടിട്ടുണ്ട്. അവശനിലയിലായ ഇവര്‍ക്ക് റെയില്‍വേയില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.

 ബെവ് ക്യൂ ആപ്പ് സര്‍വ്വത്ര ഗുലുമാല്‍! ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ല, ആപ്പ് കിട്ടിയവര്‍ക്ക് ഒടിപി ഇല്ല ബെവ് ക്യൂ ആപ്പ് സര്‍വ്വത്ര ഗുലുമാല്‍! ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ല, ആപ്പ് കിട്ടിയവര്‍ക്ക് ഒടിപി ഇല്ല

കർണാടകത്തിൽ വൻ കുതിപ്പിന് കോൺഗ്രസ്, യെഡ്ഡിയെ വെല്ലുന്ന ഡികെ മാജിക്! തുടരെ ഗോളടിച്ച് കോൺഗ്രസ്!കർണാടകത്തിൽ വൻ കുതിപ്പിന് കോൺഗ്രസ്, യെഡ്ഡിയെ വെല്ലുന്ന ഡികെ മാജിക്! തുടരെ ഗോളടിച്ച് കോൺഗ്രസ്!

English summary
2 years old kid tries to wake up his dead mother at Bihar Railway station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X