ചൂടുകറി ദേഹത്തു വീണു, രണ്ടു വയസ്സുകാരന്‍ വെന്തുമരിച്ചു
അപകടം നടന്നത് മാതാപിതാക്കള്‍ വീടിനു വെളിയിലായിരുന്നപ്പോള്‍
സംഗരെഡി: ഹൈദരാബാദിലെ സംഗരെഡിയില്‍ ചൂടുകറി ദേഹത്തു വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു. രണ്ടു ദിവസം മുന്‍പാണ് കുട്ടിക്ക് കറി മറിഞ്ഞുവീണ് പൊള്ളലേറ്റത്. ഇതേത്തുടര്‍ന്ന് രണ്ടു ദിവസമായി ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തെലുങ്കാനയിലെ സുരാം ഗ്രാമത്തിലെ സംഗരെഡിയിലാണ് സംഭവം. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീടിനകത്ത് ഉണ്ടായിരുന്നില്ലെന്ന് ചിന്നശങ്കരംപേട്ട പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രകാശ് ഗൗഡ് പറഞ്ഞു.

കളിക്കുന്നതിനിടെ അടുക്കളയിലെത്തിയ കുട്ടി സ്റ്റൗവിനു മുകളിലുണ്ടായിരുന്ന കറിപ്പാത്രത്തില്‍ കയറി പിടിക്കുകയും അതിലുണ്ടായിരുന്ന ചൂടുകറി മറിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീഴുകയുമായിരുന്നു. കുട്ടിയെ ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടുന്ന് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് മരിക്കുന്നത്.












Click it and Unblock the Notifications