കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധ വിമാനങ്ങൾ ദേശീയ പാതയിൽ പറന്നിറങ്ങും; ആഗ്ര ദേശീയ പാതയിൽ ലാൻഡ് ചെയ്യുന്നത് 20 യുദ്ധവിമാനങ്ങൾ

അടിയന്തര ഘട്ടങ്ങളില്‍ ദേശീയ പാതകളെ റണ്‍വേകളാക്കി ഉപയോഗിക്കാനുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് വ്യോമസേനയുടെ അഭ്യാസപ്രകടനം.

Google Oneindia Malayalam News

ദില്ലി: വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ ദേശീയ പാതയിൽ പറന്നിറങ്ങും. വ്യോമസേനയുടെ 20 യുദ്ധവിമാനങ്ങള്‍ അടുത്തയാഴ്ച ലഖ്നൗ- ആഗ്ര ദേശീയ പാതയില്‍ ലാന്റ് ചെയ്യുക. രാജ്യത്ത് ഇതാദ്യമായാണ് ഒരു ചരക്കുവിമാനം ദേശീയപാതയില്‍ ലാന്‍ഡ് ചെയ്യുന്നതും അവിടെ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതും.

ഇങ്ങനെയുമുണ്ടോ മനുഷ്യത്വമില്ലായ്മ;കുട്ടിയുടെ ജീവനുവേണ്ടി ഓടുന്ന ആംബുലൻസിന് സൈഡ് കൊടുക്കാതെ കാർ!ഇങ്ങനെയുമുണ്ടോ മനുഷ്യത്വമില്ലായ്മ;കുട്ടിയുടെ ജീവനുവേണ്ടി ഓടുന്ന ആംബുലൻസിന് സൈഡ് കൊടുക്കാതെ കാർ!

മാവോയിസ്റ്റുുകൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; അപഹരിക്കുന്ന പണമുപയോഗിച്ച് ആഢംബര ജീവിതം!മാവോയിസ്റ്റുുകൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; അപഹരിക്കുന്ന പണമുപയോഗിച്ച് ആഢംബര ജീവിതം!

അടിയന്തര ഘട്ടങ്ങളില്‍ ദേശീയ പാതകളെ റണ്‍വേകളാക്കി ഉപയോഗിക്കാനുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് വ്യോമസേനയുടെ അഭ്യാസപ്രകടനം. പരീക്ഷണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ ലഖ്നൗ- ആഗ്ര ദേശീയ പാതയിലെ നിര്‍ദ്ദിഷ്ട ഭാഗത്ത് ഗതാഗതം നിരോധിക്കും. ഉന്നാവോ ജില്ലയിലാണ് പരീക്ഷണ ലാന്‍ഡിങ് നടത്തുക.

Indian Airforce fighter plane

വ്യോമസേനയുടെ കുന്തമുനയായ മിറാഷ് 2000, സുഖോയ് 30 എംകെഐ വിമാനങ്ങള്‍ക്ക് പുറമെ ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന എഎന്‍ 32 ട്രാന്‍സ്പോര്‍ട്ട് വിമാനവും പരീക്ഷണ ലാന്‍ഡിങ് അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ 2015 മെയില്‍ മിറാഷ് യുദ്ധവിമാനം പരീക്ഷണത്തിന്റെ ഭാഗമായി ദില്ലിക്ക് സമീപമുള്ള യമുന എക്സ്പ്രസ്വേയില്‍ അടിയന്തര ലാന്‍ഡിങ് പരീക്ഷണം നടത്തിയിരുന്നു.

ഊർജ്ജം ലഭിക്കുന്നത് സൈനീകരോടൊപ്പം ചെലവഴിക്കുമ്പോൾ, 'നിങ്ങളാണ് എന്റെ കുടുംബമെന്ന്' മോദി!ഊർജ്ജം ലഭിക്കുന്നത് സൈനീകരോടൊപ്പം ചെലവഴിക്കുമ്പോൾ, 'നിങ്ങളാണ് എന്റെ കുടുംബമെന്ന്' മോദി!

യുദ്ധമോ മറ്റ് പ്രകൃതി ദുരന്തമോ ഉണ്ടായി വിമാനത്താവളങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വന്നാല്‍ വായൂമാര്‍ഗ്ഗം സഹായമെത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ദേസീയ പാതകൾ റൺവേയായി ഉപയോഗിക്കുന്നത്. നിരവധി രാജ്യങ്ങള്‍ തങ്ങളുടെ എക്സ്പ്രസ് ഹൈവേകള്‍ വിമാനങ്ങള്‍ക്ക് പറന്നുയരാനും ലാന്‍ഡിങ് നടത്താനും കഴിയുംവിധമാണ് നിര്‍മിച്ചിട്ടുള്ളത്. 2016‌ലും ഇത്തരത്തിൽ പരീക്ഷണ ലാൻ‌ഡിഹ് നടത്തിയിരുന്നു. ലഖ്നൗ-ആഗ്ര ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന സമയത്തായിരുന്നു പരീക്ഷണം നടത്തിയത്.

English summary
Twenty planes of the Indian Air Force will land on the Lucknow-Agra Expressway next week in an exercise that will help the IAF operate in a wide range of emergency situations, a defence spokesperson said. The aircraft that will practice the difficult landing on October 24 include AN-32 transport plane and Mirage 2000 and Sukhoi 30MKI fighter jets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X