20കോടി വനിതകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലൂടെ 500രൂപ,കൊറോണയെ നേരിടാന്‍ സാമ്പത്തിക പാക്കേജുമായി കേന്ദ്രം
ദില്ലി: രാജ്യത്ത് കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമാന്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ 20 കോടി വനിതാ ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് എക്സ് ഗ്രേഷ്യ തുകയായി 500 രൂപ വീതം നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് തുക അക്കൗണ്ടിലെത്തുക. പാവപ്പെട്ട വിധവകള്‍, പെന്‍ഷനേഴ്സ്, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് എക്സ് ഗ്രേഷ്യ തുകയായി 1000 രൂപ വീതം നല്‍കും. ഉജ്വല യോജനയ്ക്ക് കീഴില്‍ സ്ത്രീകള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് സൗജന്യ പാചകവാക സിലിണ്ടറുകള്‍ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.

ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഇതരസംസ്ഥാന തൊഴിലാളികള്ക്കുമായും നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത്. ആശാ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു. ഓരോ തൊഴിലാളികള്‍ക്കും 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തേക്ക് എട്ട് കോടി ദരിദ്ര ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം അനുവദിച്ചു. ഒരു വ്യക്തിക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് ലഭിക്കും. കൂടാതെ അഞ്ച് കിലോ സൗജന്യമായും നല്‍കും. ഒരു കിലോ പയറ് വര്‍ഗവും നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
വൃദ്ധര്‍, വിധവകള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് പ്രത്യേക ഫണ്ട് നീക്കിവയ്ക്കും. ഇവര്‍ക്ക് 1000 രൂപ പ്രത്യേകം നല്‍കും. മൂന്ന് കോടി ജനങ്ങള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം കിട്ടും. കര്‍ഷകര്‍ക്ക് 2000 രൂപ നേരിട്ട് ബാങ്കിലെത്തിക്കും. ഏപ്രില്‍ ആദ്യവാരത്തില്‍ ആദ്യ ഗഡു എത്തും. 8.69 കോടി കര്‍ഷകര്‍ക്കാണ് ഈ പദ്ധതി ഗുണം ചെയ്യുക. ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്ക് മൂന്ന് മാസം 500 രൂപ വീതം നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications