കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20കോടി വനിതകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലൂടെ 500രൂപ,കൊറോണയെ നേരിടാന്‍ സാമ്പത്തിക പാക്കേജുമായി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമാന്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ 20 കോടി വനിതാ ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് എക്‌സ് ഗ്രേഷ്യ തുകയായി 500 രൂപ വീതം നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് തുക അക്കൗണ്ടിലെത്തുക. പാവപ്പെട്ട വിധവകള്‍, പെന്‍ഷനേഴ്‌സ്, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് എക്‌സ് ഗ്രേഷ്യ തുകയായി 1000 രൂപ വീതം നല്‍കും. ഉജ്വല യോജനയ്ക്ക് കീഴില്‍ സ്ത്രീകള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് സൗജന്യ പാചകവാക സിലിണ്ടറുകള്‍ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.

nirmala

ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമായും നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത്. ആശാ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു. ഓരോ തൊഴിലാളികള്‍ക്കും 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തേക്ക് എട്ട് കോടി ദരിദ്ര ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം അനുവദിച്ചു. ഒരു വ്യക്തിക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് ലഭിക്കും. കൂടാതെ അഞ്ച് കിലോ സൗജന്യമായും നല്‍കും. ഒരു കിലോ പയറ് വര്‍ഗവും നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

വൃദ്ധര്‍, വിധവകള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് പ്രത്യേക ഫണ്ട് നീക്കിവയ്ക്കും. ഇവര്‍ക്ക് 1000 രൂപ പ്രത്യേകം നല്‍കും. മൂന്ന് കോടി ജനങ്ങള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം കിട്ടും. കര്‍ഷകര്‍ക്ക് 2000 രൂപ നേരിട്ട് ബാങ്കിലെത്തിക്കും. ഏപ്രില്‍ ആദ്യവാരത്തില്‍ ആദ്യ ഗഡു എത്തും. 8.69 കോടി കര്‍ഷകര്‍ക്കാണ് ഈ പദ്ധതി ഗുണം ചെയ്യുക. ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്ക് മൂന്ന് മാസം 500 രൂപ വീതം നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

English summary
20 Crores Female Jan Dhan Account Holders Get Rs 500
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X