കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണക്കില്‍ കുരുങ്ങി കോണ്‍ഗ്രസ്; കമല്‍നാഥ് രാജിയിലേക്കെന്ന് സൂചന, 20 എംഎല്‍എമാരുടെ രാജിക്ക് പിന്നാലെ

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാല്‍: ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും ഇനി പുതിയ തുടക്കത്തിന് ഒരുങ്ങുകയാണെന്നുമാണ് രാജിക്കത്തില്‍ സിന്ധ്യ വ്യക്തമാക്കിയത്. കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് ജനസേവനം സാധ്യമാകില്ലെന്നും സിന്ധ്യ കത്തില്‍ പറയുന്നു. എന്നാല്‍ സിന്ധ്യയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പുറത്താക്കിയതാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Kamal Nath To Resign As CM Of Madhya Pradesh? | Oneindia Malayalam

അതിനിടെ സിന്ധ്യയ്ക്കൊപ്പം 20 എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ത്രിശങ്കുവിലായിരിക്കുകയാണ്. ബജറ്റ് സമ്മേളനത്തിന് കാത്ത് നില്‍ക്കാതെ കമല്‍നാഥ് സര്‍ക്കാര്‍ ഉടന്‍ രാജിവെച്ചേക്കുമെന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ

 ഹിന്ദി ഹൃദയ ഭൂമിയില്‍

ഹിന്ദി ഹൃദയ ഭൂമിയില്‍

15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. വളരെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസ് സംസ്ഥാനം പിടിച്ചത്. എങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് ബിജെപിയെ തൂത്തെറിഞ്ഞത് ദേശീയ തലത്തില്‍ വലിയ ഊര്‍ജ്ജമായിരുന്നു പാര്‍ട്ടിക്ക് നല്‍കിയത്.

 നേതൃതര്‍ക്കം

നേതൃതര്‍ക്കം

എന്നാല്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട അധികാരം മധ്യപ്രദേശില്‍ വീണ്ടും തിരിച്ച് പിടിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ബിജെപി. ഇതിന് വളം വെച്ചതാകട്ടെ കോണ്‍ഗ്രസിലെ തന്നെ അധികാര വടംവലിയും. കമല്‍നാഥ്-സിന്ധ്യ വിഭാഗങ്ങള്‍ തമ്മിലുള്ള നേതൃ തര്‍ക്കമാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്.

 വിജയിച്ചില്ല

വിജയിച്ചില്ല

ഇന്നലെ വൈകീട്ടോടെയാണ് മധ്യപ്രദേശില്‍ അത്യന്തം നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. സിന്ധ്യ പക്ഷത്തെ 18 എംഎല്‍എമാര്‍ വൈകീട്ടോടെ ബിജെപി ഭരിക്കുന്ന ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. എംഎല്‍എമാരേയും സിന്ധ്യയേയും തിരികെയെത്തിക്കാന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുനയ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നെങ്കിലും സിന്ധ്യ വഴങ്ങിയില്ല.

 മോദിയുമായി കൂടിക്കാഴ്ച

മോദിയുമായി കൂടിക്കാഴ്ച

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുഖം കൊടുക്കാന്‍ തയ്യാറാകാതിരുന്ന സിന്ധ്യ ഇന്ന് രാവിലെയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വം രാജിവെയ്ക്കുകയാണെന്ന് സിന്ധ്യ പ്രഖ്യാപിച്ചത്.

 ബിജെപിയില്‍ ചേരും

ബിജെപിയില്‍ ചേരും

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി തങ്ങളുടെ എംഎല്‍എമാരോട് അടിയന്തരമായി ഭോപ്പാലില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വൈകീട്ട് ആറ് മണിക്ക് ബിജെപി എംഎല്‍എമാപ്‍ ഹോട്ടലില്‍ യോഗം ചേരും. ഈ ചടങ്ങില്‍ തന്നെ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 കേന്ദ്ര മന്ത്രിസഭയിലേക്ക്

കേന്ദ്ര മന്ത്രിസഭയിലേക്ക്

സിന്ധ്യ ബിജെപിയില്‍ ചേരുമെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായേക്കില്ലെന്നാണ് സൂചന. മധ്യപ്രദേശിലെ രണ്ടാമത്തെ രാജ്യസഭ സീറ്റില്‍ നിന്നും സിന്ധ്യയെ ബിജെപി നോമിനേറ്റ് ചെയ്തേക്കും. കേന്ദ്രമന്ത്രിസഭയില്‍ സിന്ധ്യയെ ഉള്‍പ്പെടെുത്തിയേക്കുമെന്നാണ് ബിജെപി നല്‍കുന്ന സൂചന.

 താഴെ വീഴും

താഴെ വീഴും

അതേസമയം 20 എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ കമല്‍നാഥ് സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചിരിക്കുന്നത്. 228 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. നാല് സ്വതന്ത്രര്‍, ഒരു എസ്പി, രണ്ട് ബിഎസ്പി എംഎല്‍എ എന്നിവരുടെ കൂടി പിന്തുണയോടെയാണിത്.

 കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

20 എംഎല്‍എമാരുടെ രാജിയോട് കൂടി നിയമസഭയുടെ അംഗബലം 208 ആകും. ഇതോടെ കേവല ഭൂരിക്ഷം 105 ആകും. എംഎല്‍എമാരുടെ രാജിയോട് കൂടി കോണ്‍ഗ്രസിന്‍റെ അംഗ ബലം 114 നിന്ന് 94 ലേക്ക് വീഴും. സ്വതന്ത്രരും എസ്പി, ബിഎസ്പി അംഗങ്ങളും കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന.

 നാല് പേരുടെ പിന്തുണ

നാല് പേരുടെ പിന്തുണ

എന്നിരുന്നാലും കോണ്‍ഗ്രസിന്‍റെ അംഗബം 101 ലെ എത്തുകയുള്ളൂ. അതായത് കേവല ഭൂരിപക്ഷത്തിന് നാല് പേരുടെ കൂടി പിന്തുണ വേണ്ടി വരും.നിലവിലെ സാഹചര്യത്തില്‍ അത് കോണ്‍ഗ്രസിനെ സംബന്ധിച്ച് എളുപ്പമായേക്കില്ല. അതേസമയം ബിജെപിക്ക് നിലവില്‍ 107 എംഎല്‍എമാരുടെ പിന്തുണ ഉണ്ട്.

ചൗഹാന്‍ മുഖ്യനാകും

ചൗഹാന്‍ മുഖ്യനാകും

രാജിവെച്ച എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയാല്‍ മധ്യപ്രദേശില്‍ വീണ്ടും ബിജെപിക്ക് അധികാരത്തിലേറാനുള്ള വഴി തുറക്കും. അങ്ങനെയെങ്കില്‍ അശോക് ചവാന്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലേറും.

 രാജിവെച്ചേക്കും

രാജിവെച്ചേക്കും

അതേസമയം നിലവിലെ രാഷ്ട്രീയ കോലഹലങ്ങള്‍ക്കിടയില്‍ കമല്‍നാഥ് സര്‍ക്കാര്‍ ഉടന്‍ രാജിവെച്ചേക്കുമെന്നാണ് സൂചന.16 തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന് മുന്‍പ് തന്നെ കമല്‍നാഥ് സര്‍ക്കാര്‍ രാജി സമര്‍പ്പിക്കുമെന്നാണ് റി്പപോര്‍ട്ട്.

'ജ്യോതിരാദിത്യ സിന്ധ്യ ചെറിയ മീനല്ല; വെറും രാമൻ നായരോ അബ്ദുള്ളക്കുട്ടിയോ ടോം വടക്കനോ അല്ല'

മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങള്‍: 'ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പന്നി പനിയെന്ന് ദിഗ്വിജയ് സിംഗ്!!മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങള്‍: 'ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പന്നി പനിയെന്ന് ദിഗ്വിജയ് സിംഗ്!!

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു!! ഒപ്പം രാജിവെച്ച് 14 എംഎല്‍എമാരും!!ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു!! ഒപ്പം രാജിവെച്ച് 14 എംഎല്‍എമാരും!!

English summary
20 MLAs quit from Congress in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X