11 എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ 20 കാരിയെ കൂട്ടമാനഭംഗപ്പെടുത്തി:പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴി
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് നഗരത്തില്‍ 11 എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ 20 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. നഗരത്തിലെ വല്ലഭ വിദ്യാഗനഗറിലെ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളെ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പെണ്‍കുട്ടിമാനഭംഗത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞതായി കേസ് അന്വേഷിക്കുന്ന എസ്.പി ഐഷ് സിംഗാള്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴിയാണ് ദാമനിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഇവര്‍ പരിചയപ്പെടുന്നത്.കുറച്ചുകാലത്തെ പരിചയത്തിനു ശേഷം നേരില്‍ കാണാനായി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 21 ന് കാറില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ ദാമനിലെ ഭീംപൂരിലും അടുത്ത ദിവസം വല്ലഭ വിദ്യാനഗറിലെ ഒരു വാടകവീട്ടിലും കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

അഹമ്മദാബാദ്,വഡോദര,ഭവ്‌നഗര്‍,സൂറത്ത് നഗങ്ങളില്‍ നിന്നുളളവരാണ് പ്രതികള്‍.സംഭവം പോലീസില്‍ അറിയിച്ചതാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് വിദ്യാത്ഥികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തു വരികയാണെന്നും പിന്നീട് അറസ്റ്റു രേഖപ്പെടുത്തും പോലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷിക്കേണ്ടതുണ്ടെന്നും എസ് പി ഐഷ് സിംഗാള്‍ പറഞ്ഞു.












Click it and Unblock the Notifications