കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരക കൊവിഡ് ഇന്ത്യയിലും, 20 യാത്രക്കാരെ തിരിച്ചറിഞ്ഞു, കേരളം അടക്കം കടുത്ത ജാഗ്രതയില്‍!!

Google Oneindia Malayalam News

ദില്ലി: ബ്രിട്ടനിലെ ജനിത മാറ്റം വന്ന കൊവിഡ് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുന്നു. ഇന്ത്യയില്‍ 20 പേരെ ഇത്തരം കൊവിഡ് ബാധിച്ചവരെ കണ്ടെത്തി. ബ്രിട്ടനില്‍ വന്ന യാത്രക്കാരാണ് ഇവര്‍. ദില്ലി, ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് വന്നിറങ്ങിയത്. കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനില്‍ നിന്ന് വന്നിറങ്ങിയ എല്ലാ യാത്രക്കാരെയും പരിശോധിക്കാനാണ് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇത്തരത്തില്‍ പരിശോധിക്കുന്നുണ്ട്.

Recommended Video

cmsvideo
പുതിയ കോവിഡ് വാക്സിൻ പേടിയിൽ കേരളവും..പേടിയോടെ നാട്
1

കൊല്‍ക്കത്തയില്‍ ബ്രിട്ടനില്‍ നിന്ന് വന്ന രണ്ട് പേര്‍ക്ക് ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 15 പേര്‍ക്ക് തിങ്കളാഴ്ച്ചയാണ് ടെസ്റ്റ് നടത്തിയത്. ചൊവ്വാഴ്ച്ച ഒമ്പത് പേര്‍ക്കും ടെസ്റ്റ് നടത്തി. 15 പേര്‍ പോസിറ്റീവായവരുമായി വളരെ അടുത്തിടപഴകിയവരാണ്. ഇവര്‍ ഒരുമിച്ച് എയര്‍ ഇന്ത്യ വിമാനത്തിലാണ് യാത്ര ചെയ്തത്. അതേസമയം ഇവര്‍ക്കും പുതിയ കൊവിഡ് വൈറസ് ബാധ ഉണ്ടാവാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇവര്‍ ഹോം ക്വാറന്റൈനിലാണ്. ഇവരെയും ടെസ്റ്റിന് വിധേയരാക്കും.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഇംഗ്ലണ്ടില്‍ നിന്ന് വന്ന 1088 യാത്രക്കാര്‍ക്കാണ് ആരോഗ്യ വിഭാഗം ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഇവരെ അടുത്ത ദിവസം തന്നെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കും. നവംബര്‍ 25ന് ശേഷം ബ്രിട്ടനില്‍ നിന്ന് വന്നവരുടെ യാത്രാ രേഖകളും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവരെല്ലാം ക്വാറന്റൈനില്‍ പോവുകയോ ടെസ്റ്റിന് വിധേയരാവുകയോ ചെയ്യേണ്ടി വരും. ദില്ലി വിമാനത്താവളത്തില്‍ വെച്ച് ആറ് യാത്രക്കാരെ പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബില്‍ നിന്നുള്ളവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അഹമ്മദബാദില്‍ നാല് യാത്രക്കാരെ കൊവിഡ് ബാധിതരായി കണ്ടെത്തിയിട്ടുണ്ട്. ഇതിലൊരാള്‍ ബ്രിട്ടീഷ് പൗരനാണ്.

ഇവരുടെ സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. തമിഴ്‌നാട്, ബംഗാള്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, തെലങ്കാന, ഛത്തീസ്ഗഡ്, കേരളം എന്നീ സംസ്ഥാനങ്ങളെ ഇംഗ്ലണ്ടില്‍ നിന്നും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള എല്ലാ യാത്രക്കാരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്. അതേസമയം കേരളത്തിലെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഇപ്പോഴത്തെ കൊവിഡിനേക്കാളും 70 ശതമാനം വ്യാപന ശേഷിയുള്ള പുതിയ വൈറസ്. പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. 14 ദിവസത്തിനുള്ളില്‍ യൂറോപ്പ്യന്‍ രാജ്യങ്ങളിലും നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

English summary
20 passengers from britain tested for new mutated coronavirus, india on alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X