Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരന്തഭൂമിയായി രാജ്യതലസ്ഥാനം, ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഓക്സിജൻ കിട്ടാതെ 20 മരണം

ദില്ലി: കൊവിഡ് രൂക്ഷമാകുന്നതിനിടെ രാജ്യതലസ്ഥാനത്ത് വന്‍ ദുരന്തം. ഓക്‌സിജന്‍ കിട്ടാതെ ദില്ലിയില്‍ കൂട്ടമരണം. ദില്ലിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ആണ് 20 രോഗികള്‍ ഓക്‌സിന്‍ കുറവ് കാരണം മരണപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപ്രി എംഡിയായ ഡികെ ബലൂജ ഇക്കാര്യം സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു..

Recommended Video

cmsvideo
    20 patients lost their lives at Jaipur Golden Hospital amid oxygen crisis

    ആശുപത്രിയിലുളള 200 രോഗികളുടെ അവസ്ഥയും അപകടത്തിലാണ് എന്നാണ് ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. അരമണിക്കൂര്‍ കൂടിയുളള ഓക്‌സിജന്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ ക്ഷാമത്തിന്റെ വിവരം സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ സമയം വേണ്ടി വരും എന്നാണ് മറുപടിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.

    covid

    വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ 3600 ലിറ്റര്‍ ഓക്‌സിജന്‍ ആണ് എത്തേണ്ടിയിരുന്നത് എന്നാണ് ഡോ. ഡികെ ബലൂജ പറയുന്നു. എന്നാല്‍ ഉച്ചയ്ക്ക് 12 മണിയോടെ 1500 ലിറ്റര്‍ ഓക്‌സിജന്‍ മാത്രമാണ് ലഭിച്ചത്. 7 മണിക്കൂര്‍ ആണ് വൈകിയത് എന്നും ഡോക്ടര്‍ പറയുന്നു. വെള്ളിയാഴ്ച രാത്രിയാണ് കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന ദില്ലി ഒരാഴ്ചയിലേറെയായി കടുത്ത ഓക്‌സിജന്‍ ക്ഷാമം ആണ് അനുഭവിക്കുന്നത്.

    ദില്ലി ബത്ര ആശുപത്രിയിലും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചതായി എംഡി ഡോ. ഗുപ്ത അറിയിച്ചു. കടുത്ത ഓക്‌സിജന്‍ ക്ഷാമം ആണ് ബത്ര ആശുപത്രിയും അഭിമുഖീകരിച്ചിരുന്നത്. ഓക്‌സിജന്‍ സ്‌റ്റോക്ക് തീരെ ഇല്ലാതിരുന്ന ആശുപത്രിയില്‍ രാവിലെ 9.30തോടെ ദില്ലി സര്‍ക്കാര്‍ ഓക്‌സിജന്‍ എത്തിച്ചിട്ടുണ്ട്. 265 കൊവിഡ് രോഗികള്‍ ആണ് ബത്ര ആശുപത്രിയില്‍ ഉളളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+