രാജ്യത്ത് 18 വയസിന് മുകളിലുള്ള 20 ശതമാനം പേർക്കും വാക്സിൻ ലഭിച്ചു; ഇതുവരെ വിതരണം ചെയ്തത് 76.57 കോടി ഡോസ്
ദില്ലി; ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ 20 ശതമാനം പേർക്കും രണ്ട് ഡോസ് കൊവിഡ് വാക്സിൻ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 62 ശതമാനം പേർക്കും ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 64,51,423 ഡോസുൾപ്പെടെ വ്യാഴാഴ്ച രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ആകെ 76.57 കോടിയിലേറെ (76,57,17,137) ഡോസ് വാക്സിൻ നൽകിയതായും മന്ത്രാലയം വ്യക്തമാക്കി. 77,22,914 സെഷനുകളിലൂടെയാണ് ഡോസുകൾ വിതരണം ചെയ്തത്.

ഇതിൽ 1,03,65,645 ആരോഗ്യപ്രവർത്തകർക്ക് ഒന്നാം ഡോസ് വാക്സിനും 86,41,364 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. കൊവിഡ് മുന്നണിപ്പോരാളികളിൽ 1,83,40,334 പേർക്കാണ്
ഒന്നാം ഡോസ് നൽകിയത്. 1,42,03,101 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 30,91,72,935 പേർക്ക് ഒന്നാം ഡോസും 4,88,51,566 രണ്ടാം ഡോസും വിതരണം ചെയ്തിട്ടുണ്ട്. 45-59 വരെ പ്രായപരിധിയിലുള്ളവരിൽ ഒന്നാം ഡോസ് 14,62,56,729 പേർക്കും രണ്ടാം ഡോസ് 6,50,07,644 പേർക്കുമാണ് ലഭിച്ചത്. 60നുമേൽ പ്രായമുള്ളവരിൽ ഒന്നാം ഡോസ് 9,45,11,108 പേർക്കും
രണ്ടാം ഡോസ് 5,03,66,71 പേർക്കുമാണ് നൽകിയതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,303 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,25,60,474 ആയി.
ദേശീയ രോഗമുക്തി നിരക്ക് നിലവിൽ 97.64 ശതമാനം ആണ്.തുടർച്ചയായ 81-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമായിട്ടാണ് കേസുകൾ കുറയുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 30,570 പേർക്കാണ്.നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,42,923 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.03 ശതമാനമാണ്.
അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,79,761 പരിശോധനകൾ നടത്തി. ആകെ 54.77 കോടിയിലേറെ (54,77,01,729) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.93 ശതമാനമാണ്. കഴിഞ്ഞ 83 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.94 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 17 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 100-ാം ദിവസവും ഇത് 5 ശതമാനത്തിൽ താഴെയാണ്.












Click it and Unblock the Notifications