കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിഎമ്മില്‍ നിന്ന് മോക്ക് പോള്‍ ഡാറ്റകള്‍ ഡിലീറ്റ് ചെയ്തില്ല, വീണ്ടും വിവാദം

  • By
Google Oneindia Malayalam News

ഷിംല: ഇവിഎം തിരിമറി സാധ്യത ആരോപണങ്ങള്‍ മുറുകവെ മോക്ക് പോള്‍ വോട്ടിനൊപ്പം യഥാര്‍ത്ഥ വോട്ടും നീക്കം ചെയ്ത് അധികൃതര്‍. ഞായറാഴ്ച നടന്ന ഏഴാം ഘട്ട വോട്ടെടുപ്പിനിടെയായിരുന്നു സംഭവം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

 voting10-15585

ഹിമാചല്‍ പ്രദേശില്‍ ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയായിരുന്നു വിവാദ സംഭവം. മോക് പോള്‍ ഫലങ്ങള്‍ യന്ത്രങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ അധികൃതര്‍ മറന്നതാണ് വിവാദങ്ങളുടെ തുടക്കം. എന്നാല്‍ അബദ്ധം പറ്റിയെന്ന് മനസിലാക്കിയ അധികതര്‍ ഉടന്‍ തന്നെ ചില വോട്ടുകള്‍ കൂടി യന്ത്രങ്ങളില്‍ നിന്ന് നീക്കം ചെയ്തു.മാണ്ഡി, ഷിംല, ഹമിര്‍പുര്‍ എന്നീ ബൂത്തപകളിലാണ് ക്രമക്കേട് നടന്നത്.

സംഭവത്തില്‍ ഉള്‍പ്പെ 5 പ്രിസൈഡിങ്ങ് ഓഫീസര്‍മാരേയും 15 പോളിങ്ങ് ഓഫീസര്‍മാരേയും ഉടന്‍ സസ്പെന്‍റ് ചെയ്യുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ ദേവേഷ് കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വോട്ടിങ്ങ് യന്ത്രം പ്രവര്‍ത്തന സജ്ജമാണോയെന്ന് പരിശോധിക്കുന്നതിന് 50 ആളുകളെ ഉപയോഗിച്ച് മോക്ക് പോള്‍ നടത്തേണ്ടതുണ്ട്. പോളിങ്ങ് ഏജന്‍റിന്‍റെ സാന്നിധ്യത്തിലാണ് ഇത് നടത്തുന്നത്. പിന്നീട് ഈ ഫലങ്ങളും പോളിങ്ങ് ഏജന്‍റിനെ കാണിക്കേണ്ടതുണ്ട്.

<strong>ശ്രീധരന്‍ പിള്ളയ്ക്ക് എട്ടിന്‍റെ പണി!തെറിപ്പിക്കും? താമര വിരിയില്ലെന്ന് ഉറപ്പിച്ച് കേന്ദ്രനേതൃത്വം?</strong>ശ്രീധരന്‍ പിള്ളയ്ക്ക് എട്ടിന്‍റെ പണി!തെറിപ്പിക്കും? താമര വിരിയില്ലെന്ന് ഉറപ്പിച്ച് കേന്ദ്രനേതൃത്വം?

അതേസമയം ഇവിഎമ്മുകൾ വ്യാപകമായി കടത്തുന്നുവെന്നും സുരക്ഷയില്ലാതെ വാഹനങ്ങളിൽ കൊണ്ടുപോകുന്നുവെന്നുമുള്ള ആരോപണങ്ങൾ ഉയര്‍ന്നതോടെ 22 പ്രതിപക്ഷ നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകിയിരുന്നു. വിവിപാറ്റ് എണ്ണലിൽ എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ആ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റുകളും എണ്ണി വോട്ടുമായി ഒത്തുനോക്കണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

English summary
20 polling officials suspended for not removing mock details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X