Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു; കൊല്ലപ്പെട്ടത് 20 സൈനികര്‍

ദില്ലി: ലഡാക്കിലെ അതിര്‍ത്തി മേഖലയില്‍ ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യന്‍ ആര്‍മി സ്ഥിരീകരിച്ചു. ലഡാക്കിലെ ഗുല്‍വാന്‍ താഴ്‌വരയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായിട്ടാണ് ചൈനീസ് സൈന്യത്തിന്റെ ആക്രമണം നടന്നത്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. താപനില വളരെ കുറവുള്ള സ്ഥലമാണിത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സൈനികര്‍ പ്രതിജ്ഞാ ബദ്ധരാണെന്നും ഇന്ത്യന്‍ ആര്‍മി അറിയിച്ചു.

X

അതേസമയം, ദശാബ്ദങ്ങള്‍ക്കിടെ ഇത്രയും വലിയ നഷ്ടം ചൈനീസ് അതിര്‍ത്തിയില്‍ ഉണ്ടാകുന്നത് ആദ്യമാണ്. 43ലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സൈന്യത്തിന്റെ പ്രകോപനമാണ് ലഡാക്കിലെ അതിര്‍ത്തിയില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടാകാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്ന് ചൈനീസ് സൈന്യം നിലവില്‍ പിന്‍മാറിയെന്നാണ് സൈന്യം അറിയിക്കുന്നത്. ഇന്ത്യന്‍ സൈനികരും പിന്‍മാറി. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ചൈനീസ് സൈന്യം അവരുടെ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മൂന്ന് സൈനികര്‍ക്കാണ് ചൈനീസ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിജയവാഡ സ്വദേശി കേണല്‍ ബി സന്തോഷ് ബാബു, തമിഴ്‌നാട് തിരുവണ്ടനൈ സ്വദേശി ഹവില്‍ദാര്‍ എ പളനി, ജാര്‍ഖണ്ഡ് സ്വദേശി സാഹിബ് ഗഞ്ച് സ്വദേശിയായ ശിപായി ഓജ എന്നിവരാണ് വീരമൃത്യു വരിച്ചത്. ബാക്കി കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

1975ന് ശേഷം ആദ്യമായിട്ടാണ് ചൈനീസ് അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി ചര്‍ച്ച നടത്തി. പ്രതിരോധ മന്ത്രി സൈനിക മേധാവികളുമായി ഒന്നിലേറെ ചര്‍ച്ചകള്‍ നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+