കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു; 43 ചൈനീസ് സൈനികരും, അതിര്‍ത്തിയില്‍ ഘോരമായ ഏറ്റുമുട്ടല്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ലഡാക്കിലെ ഗല്‍വാന്‍ വാലിയില്‍ ചൈനീസ് ആക്രമണത്തില്‍ ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ദശാബ്ദങ്ങള്‍ക്കിടെ ഇത്രയും വലിയ നഷ്ടം ചൈനീസ് അതിര്‍ത്തിയില്‍ ഉണ്ടാകുന്നത് ആദ്യമാണ്. 43ലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്ന സൂചനകളുണ്ടെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സൈന്യത്തിന്റെ പ്രകോപനമാണ് ലഡാക്കിലെ അതിര്‍ത്തിയില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടാകാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

p

1975ന് ശേഷം ആദ്യമായിട്ടാണ് ചൈനീസ് അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി ചര്‍ച്ച നടത്തി. പ്രതിരോധ മന്ത്രി സൈനിക മേധാവികളുമായി ഒന്നിലേറെ ചര്‍ച്ചകള്‍ നടത്തി. 20 സൈനികര്‍ കൊല്ലപ്പെട്ട കാര്യം ഇന്ത്യന്‍ ആര്‍മിയും സ്ഥിരീകരിച്ചു.

അന്ന് ചൈനയ്ക്ക് കണക്കിന് കൊടുത്തു; വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വന്നിരിക്കുന്നുഅന്ന് ചൈനയ്ക്ക് കണക്കിന് കൊടുത്തു; വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വന്നിരിക്കുന്നു

Recommended Video

cmsvideo
ചൈനക്ക് ഉണ്ടായത് കനത്ത നാശനഷ്ടമോ? | Oneindia Malayalam

ലഡാക്കിലെ ഗുല്‍വാന്‍ താഴ്‌വരയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായിട്ടാണ് ചൈനീസ് സൈന്യത്തിന്റെ ആക്രമണം നടന്നത്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. താപനില വളരെ കുറവുള്ള സ്ഥലമാണിത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സൈനികര്‍ പ്രതിജ്ഞാ ബദ്ധരാണെന്നും ഇന്ത്യന്‍ ആര്‍മി അറിയിച്ചു.

എഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്; സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്, ദ്വിമുഖ പദ്ധതി സജ്ജംഎഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്; സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്, ദ്വിമുഖ പദ്ധതി സജ്ജം

ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്ന് ചൈനീസ് സൈന്യം നിലവില്‍ പിന്‍മാറിയെന്നാണ് സൈന്യം അറിയിക്കുന്നത്. ഇന്ത്യന്‍ സൈനികരും പിന്‍മാറി. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ചൈനീസ് സൈന്യം അവരുടെ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മൂന്ന് സൈനികര്‍ക്കാണ് ചൈനീസ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിജയവാഡ സ്വദേശി കേണല്‍ ബി സന്തോഷ് ബാബു, തമിഴ്‌നാട് തിരുവണ്ടനൈ സ്വദേശി ഹവില്‍ദാര്‍ എ പളനി, ജാര്‍ഖണ്ഡ് സ്വദേശി സാഹിബ് ഗഞ്ച് സ്വദേശിയായ ശിപായി ഓജ എന്നിവരാണ് വീരമൃത്യു വരിച്ചത്. ബാക്കി കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

English summary
20 Soldiers Killed In stand off With Chinese Troops: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X