വിമാനത്താവളത്തിന് പുറത്തെ 20 നായകള്‍ക്ക് തിരിച്ചറിയല്‍കാര്‍ഡ്; സ്‌കാന്‍ ചെയ്താല്‍ വിവരങ്ങള്‍, സംഭവമിങ്ങനെ
മുംബൈ: വളരെ പ്രധാനപ്പെട്ട ഒരു രേഖയാണല്ലോ തിരിച്ചറിയൽ കാർഡ്. തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിൽ പെട്ടുപോകും. എന്നാൽ മനുഷ്യന്മാർക്ക് മാത്രമല്ല നായകൾക്കും ഉണ്ട് തിരിച്ചറിയൽ കാർഡ്.. അതെ മുംബൈ വിമാനത്താവളത്തിന് പുറത്തുള്ള 20 നായകൾക്കൾക്കാണ് തിരിച്ചറിയൽ കാർഡും ക്യൂആർ കോഡും ഉള്ളത്.
സഹറിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനലിന് പുറത്തുള്ള നായകൾകൾക്കാണ് തിരിച്ചറിയൽ കാർഡ് നൽകിയത്. ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ നായകളുടെ വിവരങ്ങൾ ലഭിക്കും. നായുടെ പേര്, വാക്‌സിനേഷൻ, വന്ധ്യംകരണം, ഫീഡറുടെ പേര്, കോൺടാക്റ്റ് എന്നിവ ലഭിക്കും.

pc: pawfriend.in
പ്രദേശത്തെ മൃഗസ്‌നേഹികളാണ് ഈ തിരിച്ചറിയൽ കാർഡ് നൽകിയത്. നായകൾക്ക് വാക്‌സിനേഷനും നൽകി. 'pawfriend.in' എന്ന പേരിൽ നായ്ക്കൾക്കായി സവിശേഷമായ തിരിച്ചറിയൽ ടാഗുകൾ വികസിപ്പിച്ചെടുത്തത് എഞ്ചിനീയർ അക്ഷയ് റിഡ്‌ലാനാണ്.
"ഞങ്ങൾ രാവിലെ 8.30 ഓടെ ക്യുആർ കോഡ് ടാഗുകളുമായി വാക്സിനേഷൻ നൽകാൻ നായ്ക്കളെ പിന്തുടരുകയായിരുന്നു," സിയണിലെ എഞ്ചിനീയർ അക്ഷയ് റിഡ്‌ലാൻ പറഞ്ഞു. "ഒരു വളർത്തുമൃഗത്തെ നഷ്‌ടപ്പെടുകയോ മറ്റ് സ്ഥലത്തേക്ക് മാറ്റുകയോ ചെയ്താൽ , QR കോഡ് ടാഗ് അതിനെ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ സഹായിക്കും. ഒരു കേന്ദ്രീകൃത ഡാറ്റാബേസ് നിലനിർത്താൻ BMC-യെ ഇത് സഹായിക്കും." അക്ഷയ് റിഡ്‌ലാൻ പറഞ്ഞു.
വിമാനത്താവളത്തിന് പുറത്തുള്ള നായകൾക്ക് ഉൾപ്പെടെ പ്രതിദിനം 300 തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ബാന്ദ്ര നിവാസിയായ സോണിയ ഷെലാറാണ് സംഘത്തെ സഹായിച്ചത്.
ബിഎംസിയിൽ നിന്നുള്ള ഒരു മൃഗഡോക്ടർ വാക്സിൻ നൽകുകയും മറ്റുള്ളവർ ടാഗ് ഇടുകയും ചെയ്തപ്പോൾ നായ്ക്കളെ ഇവരുടെ അടുത്തേക്ക് എത്തുക ആയിരന്നു ഇവരുട ചുമതല.
യോദയിൽ നിന്നുള്ള നായപിടുത്തക്കാർ, ബിഎംസിയിലെ മൃഗഡോക്ടർമാർ, എയർപോർട്ട് ഉദ്യോഗസ്ഥർ എന്നിവർ ട്രൂപ്പിന്റെ ഭാഗമായിരുന്നു നായ്ക്കൾക്ക് വാക്സിനേഷൻ നൽകുകയും പ്രാഥമിക ആരോഗ്യ പരിശോധന നടത്തുകയും ചെയ്തുവെന്ന് ബിഎംസിയുടെ വെറ്ററിനറി ഹെൽത്ത് സർവീസ് മേധാവി ഡോ. കലിം പത്താൻ പറഞ്ഞു.
ഈ നായകളെ എല്ലാം വന്ധ്യംകരിച്ചതായി അദ്ദേഹം പറഞ്ഞു. നായ്കൾക്കായി ക്യൂ ആർ കോഡ് ടാഗിംഗ് നടത്തുന്നത് ഒരു പൈലറ്റ് പ്രോജക്റ്റ് ആണെന്നും വിജയമാണെങ്കിൽ മറ്റിടങ്ങളിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പിക്കാനാണ് ദൗത്യത്തിൽ പങ്കാളികളായതെന്ന് വിമാനത്താവള വക്താവ് ശനിയാഴ്ച വ്യക്തമാക്കി












Click it and Unblock the Notifications