പാര്‍ക്കിലെ സ്വിമ്മിംഗ് പൂളിൽ കുഴഞ്ഞ് വീണ് 20 കാരി മരിച്ചു
ദില്ലിയിലെ റൈഡ്സ് വാട്ടര്‍ പാര്‍ക്കിലെ സ്വിമിംങ് പൂളില്‍ കുഴഞ്ഞ് വീണ് 20 കാരി മരിച്ചു. ടൈലറിങ്ങ് വിദ്യാര്‍ത്ഥിയായ സവിതയാണ് മരിച്ചത്.
ദില്ലി: ദില്ലിയിലെ റൈഡ്സ് വാട്ടര്‍ പാര്‍ക്കിലെ സ്വിമ്മിംഗ് പൂളിൽ കുഴഞ്ഞ് വീണ് 20 കാരി മരിച്ചു. ടൈലറിങ്ങ് വിദ്യാര്‍ത്ഥിയായ സവിതയാണ് മരിച്ചത്. ടൈലറിങ്ങ് പഠിക്കുന്ന എന്‍ജിഒ സ്ഥാപനത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൂടെയാണ സവിത എത്തിയത്.
സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ സവിതയ്ക്ക് നീന്തല്‍ അറിയില്ലായിരുന്നു മാത്രമല്ല അപസ്മാര രോഗവും ഉണ്ടായിരുന്നു. വെള്ളത്തില്‍ കുഴഞ്ഞു വീണ പെണ്‍കുട്ടിയെ സെക്യൂരിറ്റി ഗാര്‍ഡാണ് രക്ഷിച്ചത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയില്‍ എത്താല്‍ 45 മിനിട്ടുകള്‍ വൈകിയതാണ് മരണം സംഭവിക്കാന്‍ കരാണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പാര്‍ക്ക് അധികൃതര്‍ക്ക് നേരെ പരാതി രേഖപ്പെടുത്തണം എന്നാണ് സവിതയുടെ വീട്ടുകാര്‍ പറയുന്നത്. പിതാവിന്റെ മരണത്തിന് ശേഷം അടുത്ത എന്‍ജിഒ സ്ഥാപനത്തില്‍ ടൈലറിങ്ങ് പഠിയ്ക്കുകയിം ദില്ലി യൂണിവേഴ്സിറ്റിയില്‍ നിന്നും വിദൂര ബിരുദത്തിന് പഠിയ്ക്കുകയും ചെയ്യുന്നുണ്ട്. വ്യത്യസ്ത ജോലികള്‍ ചെയ്താണ് സവിത വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്. അമ്മ വീട്ടുജോലിക്കാരിയാണ്. സവിതയ്ക്ക് താഴെ രണ്ട് ആണ്‍കുട്ടികളാണുള്ളത്. ഇവര്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിയ്ക്കുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications