• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി: നില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ

  • By Desk

ലഖ്നൊ: ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയായ 20കാരി അതീവഗുരുതരാവസ്ഥയിൽ. അതിക്രമത്തിനിരയായ ദളിത് പെൺകുട്ടി യുപിയിലെ ഒരു സർക്കാർ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. പീഡനത്തിനിരയായ യുവതി ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഗ്രാമീണരായ നാല് പേർ ചേർന്നാണ് യുവതിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുള്ളതെന്നാണ് വിവരം. ശരീരത്തിൽ പലയിടങ്ങളിലായി ഒടിവുകൾ സംഭവിച്ചിട്ടുള്ള യുവതി നാക്കിന് മുറിവേറ്റതായും ചികിത്സിച്ച ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. സെപ്തംബർ 14നാണ് സംഭവം. പെൺകുട്ടിയുടെ പരിക്ക് ഗുരുതരമായതിനാൽ കൂടുതൽ സൌകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവരുമെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്.

ബിജെപിക്ക് കനത്ത തിരിച്ചടി; കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎ വിട്ടു

കൃഷിയിടത്തിൽ അമ്മയ്ക്കും സഹോദരുമൊപ്പം പുല്ലരിയാൻ പോയ യുവതിയാണ് സഹോദരൻ പുല്ലുമായി വീട്ടിലേക്ക് പോയ സമയത്ത് ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുള്ളത്. അമ്മ കുറച്ച് അകലത്തിലായതോടെ കഴുത്തിൽ ഷാളിട്ട് കുരുക്കിയ ശേഷം പെൺകുട്ടിയെ നാലോ അഞ്ചോ പേർ ചേർന്ന് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ സഹോദരനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. പെൺകുട്ടിയെ കാണാതായതോടെ അമ്മ നടത്തിയ തിരച്ചിലിലാണ് ബോധരഹിതയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.

കൂട്ടബലാത്സംഗക്കേസിൽ ഒരാൾ അറസ്റ്റിലായെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് സഹായിക്കാൻ തയ്യാറായില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. നാലോ അഞ്ചോ ദിവസത്തിന് ശേഷം മാത്രമാണ് പോലീസ് നടപടി സ്വീകരിക്കാൻ തയ്യാറായതെന്നും സഹോദരൻ പറയുന്നു. ഈ ആരോപണം തള്ളിക്കളഞ്ഞ് പോലീസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തെന്ന് വ്യക്തമാക്കിയ പോലീസ് കേസിന്റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയ്ക്ക് കൈമാറുമെന്നും ഹഥ്രാസ് പോലീസ് ഓഫീസർ പ്രകാശ് കുമാർ വ്യക്തമാക്കി.

സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപം: വിജയ് പി നായർക്കെതിരെ പോലീസ് കേസെടുത്തു!!

വ്യായാമം ചെയ്യുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ദുബൈയില്‍ ഇന്ത്യക്കാരന് തടവ് ശിക്ഷ, നാട് കടത്തും

കെപിസിസിക്ക് കത്ത് നല്‍കിയിട്ടും മുന്‍മന്ത്രിയുടെ ഭാര്യക്ക് വീടില്ല; ലൈഫിലൂടെ‌ സാധ്യമായി, മന്ത്രി

അറസ്റ്റ് ചെയ്യട്ടെ, ജയിലില്‍ പോകാമെന്ന് ഭാഗ്യലക്ഷ്മി, 'തെറി വിളിച്ചപ്പോൾ സംരക്ഷിക്കാനാരുമുണ്ടായില്ല'

English summary
20 Year old girl assaulted in UP, Doctors says critical condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X