ഫോണിലെ മെസേജ് പരിശോധിയ്ക്കാൻ അനുവദിച്ചില്ല !!! പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു !!!
രാജീവ് ഗാന്ധി നഗര്‍ സ്വദേശി അയിഷ ഷെയ്ഖ്(17) ആണ് കൊല്ലപ്പെട്ടത്.
മുംബൈ: മൊബൈല്‍ ഫോണിലെ മെസേജ് പരിശോധിയ്ക്കാന്‍ വിസമ്മതിച്ച സുഹൃത്തിയെ ആണ്‍കുട്ടി കുത്തിക്കൊന്നു. രാജീവ് ഗാന്ധി നഗര്‍ സ്വദേശി അയിഷ ഷെയ്ഖ്(17) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്തായ ഇരുപത്കാരനാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.

പെണ്‍കുട്ടിയും യുവാവ് വീടിന് സമീപം നിന്ന് സംസാരിയ്ക്കുകയായിരുന്നു. ഇതിന് ഇടേ ആയിഷയുടെ ഫോണിലെ മെസേജ് നോക്കാനായി ഫോണ്‍ തരാന്‍ യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ ആയിഷ അതിന് തയ്യാറായില്ല. ഇതില്‍ ദേഷ്യം വന്ന യുവാവ് പെണ്‍കുട്ടിയുടെ കഴുത്ത് അറക്കുകയായിരുന്നു.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലയ്ക്ക് ശേഷം ഓടി രക്ഷപ്പെട്ട യുവാവിനെ പോലീസ് അന്വേഷിയ്ക്കുകയാണ്.












Click it and Unblock the Notifications