ജൂനിയര്‍ വീരപ്പന്? 20കാരന് പ്രശാന്ത് 2 ആനകളെ കൊന്ന് കൊമ്പെടുത്തു!
ബെംഗളൂരു: 20 വയസ്സേ പ്രായമുള്ളൂ പ്രശാന്തിന്. പി യു സി ഒന്നാം വര്‍ഷം പഠനം നിര്‍ത്തിയതാണ്. എന്താണ് പ്രശാന്തിന്റെ ഹോബി എന്നറിയാമോ. ആനകളെ കൊല്ലുക, കൊമ്പെടുക്കുക. ഇത് കേട്ട് പ്രശാന്ത് വീരപ്പന് പഠിക്കുകയാണോ എന്ന് ആരെങ്കിലും അത്ഭുതപ്പെട്ടാലും തെറ്റ് പറയാനില്ല. ഇതിനോടകം രണ്ട് ആനകളെ കൊന്ന് പ്രശാന്ത് കൊമ്പുകള്‍ മോഷ്ടിച്ചുകഴിഞ്ഞു.
തമിഴ്നാട് അതിര്‍ത്തിയിലുള്ള കര്‍ണാടക ഗ്രാമമായ കാടുസിവനഹളളി സ്വദേശിയാണ് പ്രശാന്ത്. കനകപുര ഫോറസ്റ്റ് ഡിവിഷന് സമീപത്താണ് ഈ സ്ഥലം. രണ്ട് ആനകളെ താന്‍ കൊന്നതായി പ്രശാന്ത് പോലീസിനോട് സമ്മതിച്ചുകഴിഞ്ഞു. ഒരു ആനയുടെ കൊമ്പ് മാത്രമേ താന്‍ എടുത്തിട്ടുള്ളൂ എന്നാണ് പ്രശാന്ത് പറയുന്നത്. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല.

വീരപ്പനെ പോലെ തന്നെ വെടിവെച്ചാണ് പ്രശാന്തും ആനകളെ കൊല്ലുന്നത്. ഇടത്തരം കര്‍ഷക കുടുംബമാണ് പ്രശാന്തിന്റേത്. വീരപ്പന്റെ കഥയും ഇങ്ങനെ തന്നെ. തമിഴ്നാട് - കര്‍ണാടക അതിര്‍ത്തി പ്രദേശത്തെ കാടുകളായിരുന്നു വീരപ്പന്റെയും വിഹാരരംഗം. സ്കൂളില്‍ നിന്നും പുറത്തായ ശേഷം ചില്ലറ തട്ടിപ്പുകളിലൂടെ പ്രശാന്ത് റൈഫിള്‍ വാങ്ങാനുള്ള പണമുണ്ടാക്കി എന്നാണ് പോലീസ് കരുതുന്നത്. ഇയാള്‍ക്ക് വലിയൊരു സംഘത്തിന്റെ പിന്തുണയുളളതായും സംശയമുണ്ട്.
പ്രശാന്തിന്റെ സ്വദേശമായ കാടുസിവനഹള്ളി സ്വദേശിയായ മുനിനഞ്ച എന്നയാളെ ആനക്കൊമ്പുകള്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ പോലീസ് പിടിച്ചതോടെയാണ് ഈ സംഭവങ്ങളെല്ലാം പുറത്തായത്. ചോദ്യം ചെയ്യലിനിടെ പ്രശാന്താണ് ആനയെ കൊന്നത് എന്ന കാര്യം മുനിനഞ്ച വെളിപ്പെടുത്തി. പ്രശാന്തും ഇക്കാര്യം സമ്മതിക്കുകയും ആനകളെ കൊല്ലാനുപയോഗിച്ച തോക്ക് പോലീസിന് നല്‍കുകയും ചെയ്തു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications