പ്രണയാഭ്യര്‍ത്ഥന നിരസിച്ചു! നടു റോഡില്‍ യുവാവ് പെണ്‍കുട്ടിയെ കുത്തി കൊന്നു
വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തി. താനെ സ്വദേശിനി പ്രാച്ചി സാദെ എന്ന യുവതിയെയാണ് മുംബൈയിലെ ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേയില്‍ ശനിയാഴ്ച രാവിലെ കൊലപ്പെടുത്തിയത്. ശനിയാഴ്ച ഇരുചക്ര വാഹനത്തില്‍ ഓഫീസില്‍ പോവുകയായിരുന്ന പ്രാച്ചി സാദയെ എക്‌സ്പ്രസ് വേയില്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസിനു സമീപം ആകാശ് പവാര്‍ എന്ന യുവാവ് തടഞ്ഞു നിര്‍ത്തുകയായിരുന്നു.

വാഹനത്തില്‍ നിന്നും പിടിച്ചിറക്കി തന്റെ വിവാഹാഭ്യര്‍ഥനയ്ക്ക് മറുപടി വേണമെന്ന് ആകാശ് ആവശ്യപ്പെട്ടു. പ്രാച്ചി വിവാഹാഭ്യര്‍ഥന നിരസിക്കുകയും ''നീ എന്റേതായില്ലെങ്കില്‍ മറ്റാര്‍ക്കൊപ്പവുമാവാന്‍ അനുവദിക്കില്ല''എന്നു പറഞ്ഞ് ആകാശ് യുവതിയെ നിരവധി തവണ കുത്തുകയായിരുന്നു. കുത്തേറ്റ് യുവതി വീണങ്കിലും ആശുപത്രിയിലെത്തിക്കുവാന്‍ ആരും തയ്യാറായില്ല.
ഇതിനിടെ രക്ഷപ്പെടുന്നതിനിടെ ആകാശിനെ
ബസ് ഇടിച്ചു പരുക്കേറ്റെങ്കിലും സമീപത്ത ഓട്ടോയില്‍ കയറി ആകാശ് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ആകാശിനെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications