ഇരുപതുകാരി ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ പീഡനത്തിനിരയായി,പ്രതികളെ കുരുക്കിയത് വണ്ടി പിന്‍തുടര്‍ന്ന്
രാത്രി എട്ടരയോടെ വീട്ടിലേയ്ക്ക് തിരിച്ചുപോകുമ്പോള്‍ കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു
ഹൈദരാബാദ്: ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് പീഡിപ്പിച്ചു. സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതി രാത്രി എട്ടരയോടെ വീട്ടിലേയ്ക്ക് തിരിച്ചുപോകുമ്പോള്‍ കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് പെദ്ദാംബര്‍പേട്ടില്‍ വച്ചായിരുന്നു സംഭവം.
യുവതിയെ കാത്ത് ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന സഹോദരനാണ് കാറിന്റെ നമ്പര്‍ കുറിച്ചെടുത്ത് മാതാപിതാക്കളെ വിവരമറിയിച്ചത്. തുടര്‍ന്ന് മാതാപിതാക്കളാണ് ഹായത്ത് നഗര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. കാറ് പിന്തുടര്‍ന്ന പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹയാത്ത് നഗര്‍ പൊലീസ്റ്റ് സ്റ്റേഷന്‍ എസ് ഐ നരേന്ദര്‍ ഗൗഡാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഒരാള്‍ തന്നെ ആക്രമിക്കുമ്പോള്‍ ആര്‍ത്തുചിരിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്.












Click it and Unblock the Notifications