Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യം കളയാൻ വീടിന് പുറത്തിറങ്ങി; പെൺകുട്ടിയെ തട്ടിക്കൊണ്ടിപോയി കൂട്ടബലാത്സംഗത്തിനിരയാക്കി!

റായ്പൂർ: ഛത്തീസ്ഗഡിൽ ഇരുപത്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഛത്തീസ്ഗഢിലെ സലേവാര പോലീസ് സ്റ്റേഷൻ പരിധിയിൽ ഡിസംബർ രണ്ടിനാണ് സംഭവം. പീഡിപ്പിച്ച ശേഷം ഇവർ തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ 19നും 20 വയസിനുമിടയിൽ പ്രായമുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

തക്ചേന്ദ് ധ്രുവ്, സീതാറാം പട്ടേൽ, മായാറാം, ആനന്ദ് പട്ടേൽ എന്നിവരാണ് പിടിയിലായത്.ബന്ധുവിന്റെ വീട്ടിൽ നിന്ന് മാലിന്യം കളയാൻ പുറത്തേക്ക് പോയ യുവതിയെ പ്രതികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. പീഡനത്തിന് ശേഷം ഇവർ യുവതിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.

Molest

ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് യുവതി ഇനിയും മുക്തമായിട്ടില്ല. തെലുങ്കാനയിലും ഉന്നാവോയിലും പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്ന സംഭവത്തിൽ രാജ്യത്താകമാനം പ്രതിഷേധം അലയടിക്കുകയാണ്. ഇതിനിടയിലാണ് വീണ്ടും കൂട്ട ബലാത്സംഗ വാർത്തകൾ പുറത്ത് വരുന്നത്.

ഹൈദരാബാദിൽ കൂട്ട ബലാത്സംഗത്തിനിരയാക്കി വെറ്ററിനറി ഡോക്ടറെ ചൂട്ടുകൊന്ന പ്രതികളെ പോലീസ് വെടിവെച്ച് കൊന്നിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ഇനി ബലാത്സംഗ ചെയ്യാൻ തോനുന്നവർക്കുള്ള മുന്നറയിപ്പാണ് ഇതെന്നായിരുന്നു എൻകൗണ്ടറിനെ അനുകൂലിച്ച് രംഗത്തെത്തിയവരുടെ വാദം. എന്നാൽ ഇത്തരം പോലീസ് എൻകൗണ്ടറുകൾകൊണ്ടും കാര്യമില്ലെന്ന നിലയിലാണ് ഇപ്പോഴത്തെ സ്ഥിതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+