Get Updates
Get notified of breaking news, exclusive insights, and must-see stories!

1997ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടി! 20 വര്‍ഷങ്ങള്‍ക്ക് ശേഷം കേസ്!

എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇയാള്‍ക്കെതിരെ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

മുംബൈ: ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് അന്യമതക്കാരിയായ പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച പൂനെ സ്വദേശിക്കെതിരെ ഇപ്പോള്‍ കേസ്. അതും വിവാഹം കഴിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിനും പീഡിപ്പിച്ചതിനും.

മജിസ്‌ട്രേറ്റാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 2016 നവംബറില്‍ ഇയാളെ അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റും സെഷന്‍സ് കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇടപെട്ട് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുകയാണ്.

court

1997ലാണ് അന്യമതക്കാരിയായ പെണ്‍കുട്ടിക്കൊപ്പം യുവാവ് ഒളിച്ചോടിയത്. ആ സമയത്ത് പെണ്‍കുട്ടി പ്രായപൂത്തിയായിരുന്നില്ല. 17 വയസായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. 1998ല്‍ ഇയാള്‍ ജയില്‍ മോചിതനായ ശേഷം പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.

എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇയാള്‍ക്കെതിരെ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. എന്നാല്‍ വിചാരണയ്ക്ക് ഹാജരാകാത്തതിനാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

ഇരുപത് വര്‍ഷങ്ങള്‍ക്കിടെ നിരവധി മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിച്ചത്. ജയില്‍ മോചിതനായ ശേഷം ഇയാള്‍ ദീപയെ വിവാഹം കഴിച്ചു, ഇവര്‍ക്ക് രണ്ട് മക്കളുണ്ടായി, സമീറിനെതിരെ പരാതി നല്‍കിയ ദീപയുടെ പിതാവ് മരിച്ചു, 2004ല്‍ സമീറും ദീപയും വിവാഹ മോചിതരായി. സമീറിനൊപ്പമാണ് കുട്ടികള്‍.

തനിക്കെതിരെ ഇത്തരത്തിലൊരു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നതിനെതിരെ സമീര്‍ഖാന്‍ മുംബൈ കോടതിയെ സമീപിച്ചു. തനിക്ക് പരാതിയില്ലെന്ന് പെണ്‍കുട്ടിയും സെഷന്‍സ് കോടതിയില്‍ അഫിഡവിറ്റ് ഫയല്‍ ചെയ്തതായി സമീറിന്റെ അഭിഭാഷകന്‍ പറയുന്നു.

30,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണയ്ക്ക് ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യം വിട്ട് പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+