കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിന് കനത്ത തിരിച്ചടി; 200 ഓളം പേർ ബിജെപിയിൽ ചേർന്നു!! ലോക്ക് ഡൗൺ ലംഘനവും,വാക്പോര്

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാൽ; കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നാണഅ മധ്യപ്രദേശ്. ദിനംപ്രതി കേസുകളിൽ വലയ വർധനവും ഉണ്ടാകുന്നുണ്ട്. എന്നാൽ കൊവിഡിനിടയിലും സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ കൊഴുക്കുകയാണ്. 25 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

പതിവുകള്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിയാവാന്‍ ഒരൊറ്റ യോഗ്യത മാത്രം, അടിമുടി മാറ്റംപതിവുകള്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിയാവാന്‍ ഒരൊറ്റ യോഗ്യത മാത്രം, അടിമുടി മാറ്റം

മുഖ്യമന്ത്രി ചൗഹാന് കസേര ഉറപ്പിക്കണമെങ്കിൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കേണ്ടതുണ്ട്. അതേസമയം എന്തുവിലകൊടുത്തും ഉപതിരഞ്ഞെടുപ്പിൽ മുന്നേറുമെന്നാണ് കോൺഗ്രസിന്റെ വെല്ലുവിളി. എന്നാൽ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി നൂറുകണക്കിന് പ്രവർത്തകരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. വിശദാംശങ്ങൾ ഇങ്ങനെ

 വലിയ നഷ്ടം

വലിയ നഷ്ടം

മുൻ കോൺഗ്രസ് മന്ത്രിയും ജനറൽ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി വലിയ നഷ്ടമാണ് കോൺഗ്രസിന് വരുത്തിവെച്ചത്. സിന്ധ്യയ്ക്കൊപ്പം 22 എംഎൽഎമാരാണ് രാജിവെച്ച് ബിജെപിയിൽ എത്തിയത്. ഇതോടെ കമൽനാഥ് സർക്കാർ താഴെ വീഴുകയും ചെയ്തുു. തുടർന്നും കോൺഗ്രസിൽ നിന്ന് സിന്ധ്യ പക്ഷത്തുള്ള നിരവധി നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിക്കൊണ്ടേയിരുന്നു.

 200 ഓളം പേർ

200 ഓളം പേർ

ഇപ്പോൾ ഇതാ വീണ്ടും കോൺഗ്രസിനെ ഞെട്ടിച്ച് 200 ഓളം പ്രവർത്തകരാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റേയും ബിജെപി സംസ്ഥാന അധ്യക്ഷൻ വിഡി ശർമ്മയുടെ സാന്നിധ്യത്തിലാണ് നേതാക്കൾ ബിജെപിയിൽ എത്തിയത്. മുൻ മന്ത്രി പ്രഭുറാം ചൗധരിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകരെ മറുകണ്ടം ചാടിച്ചത്.

 കോൺഗ്രസ് വിട്ടത്

കോൺഗ്രസ് വിട്ടത്

നേരത്തേ ഇന്‍ഡോര്‍ ജില്ലയിലെ സന്‍വീര്‍ നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.മാണ്ഡി മുന്‍ അധ്യക്ഷനും കോണ്‍ഗ്രസ് ബ്ലോക്ക് അധ്യക്ഷനുമായ ഭരത് സിംഗ് ചൗഹാന്‍, കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗവും സന്‍വീര്‍ നഗര പരിഷത്തിന്റെ മുന്‍ പ്രസിഡണ്ടുമായ ദിലീപ് ചൗധരി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായ ഹുകും സിംഗ് സംഗ്ല എന്നിവരായിരുന്നു ആദ്യം കോൺഗ്രസ് വിട്ടത്.

 നേതാക്കൾ എത്തും

നേതാക്കൾ എത്തും

ഇവര്‍ക്കൊപ്പം കോണ്‍ഗ്രസിന്റെ കര്‍ഷക തൊഴിലാളി യൂണിയനിലെ നേതാക്കളും ബിജെപിയില്‍ ചേർന്നിരുന്നു. സിന്ധ്യയ്‌ക്കൊപ്പം ബിജെപിയിൽ എത്തിയ മുൻ കോൺഗ്രസ് മന്ത്രി കൂടിയായ തുള്‍സി റാം സിലാവത്തിന്റെ നേതൃത്വത്തിലായിരുന്നു നേതാക്കളെ കടത്തിയത്. ഇനിയും നിരവധി നേതാക്കൾ കോൺഗ്രസിൽ എത്തുമെന്നായിരുന്നു തുൾസി പറഞ്ഞത്.

 ലോക്ക് ഡൗൺ ലംഘനം

ലോക്ക് ഡൗൺ ലംഘനം

അതേസമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കൊണ്ടാണ് നേതാക്കളെ സ്വീകരിക്കാൻ പാർട്ടി ഓഫീസിൽ പരിപാടികൾ നടത്തിയത്. ലോക്ക് ഡൗണിൽ യാതൊരു തരത്തിലുള്ള സാമൂഹിക-രാഷ്ട്രീയ സാംസ്കാരിക പരിപാടികളും നടത്തരുതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.

 ബിജെപിക്കെതിരെ കമൽനാഥ്

ബിജെപിക്കെതിരെ കമൽനാഥ്

ഭോപ്പാൽ റെഡ് സോൺ ആയതിനാൽ ഇവിടെ യാതൊരു വിധ കൂടിച്ചേരലുകളും പാടില്ലെന്ന് കളക്ടർ ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചാണ് 200 ഓളം പേർ കൂടിച്ചേർന്നത്. അതേസമയം സംഭവത്തിൽ ബിജെപിക്കെതിരെ മുൻ മുഖ്യമന്ത്രി കമൽനാഥ് രംഗത്തെത്തി.

 പാവങ്ങൾക്ക് മാത്രം

പാവങ്ങൾക്ക് മാത്രം

ലോക്ക് ഡൗൺ നിന്ത്രണങ്ങൾ പാവങ്ങൾക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ പാർട്ടി നേതാക്കൾക്ക് ഈ ലോക്ക് ഡൗൺ ഒന്നും ബാധകമല്ലെന്ന് കമൽമാഥ് കുറ്റപ്പെടുത്തി. അതേസമയം സാമൂഹിക അകലം പാലിച്ച് കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പ്രഭുറാം ചൗധരി പറഞ്ഞു. പാസുകൾ നൽകിയാണ് ആളുകളെ എത്തിച്ചതെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

വൈദികനുമൊത്തുള്ള വീട്ടമ്മയുടെ അശ്ലീല ദൃശ്യങ്ങൾ; ചിത്രം മോർഫ് ചെയ്തതെന്ന് പരാതിയുമായി ഭർത്താവ്വൈദികനുമൊത്തുള്ള വീട്ടമ്മയുടെ അശ്ലീല ദൃശ്യങ്ങൾ; ചിത്രം മോർഫ് ചെയ്തതെന്ന് പരാതിയുമായി ഭർത്താവ്

'യെഡിയൂരപ്പയുടെ പുതിയ സുഹൃത്ത് ഡികെ ശിവകുമാർ'; ട്വിസ്റ്റിൽ അന്തംവിട്ട് ബിജെപി നേതാക്കൾ'യെഡിയൂരപ്പയുടെ പുതിയ സുഹൃത്ത് ഡികെ ശിവകുമാർ'; ട്വിസ്റ്റിൽ അന്തംവിട്ട് ബിജെപി നേതാക്കൾ

English summary
200 congressmen joined BJP in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X