കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 കോടിയുടെ സെലിബ്രിറ്റി വിവാഹം; പുലിവാല് പിടിച്ചത് നഗരസഭ, ഉത്തരാഖണ്ഡിലെ വമ്പന്‍ വിവാഹത്തെത്തുടര്‍ന്ന് ഉണ്ടായത് 40 ക്വിന്റല്‍ മാലിന്യം!!

  • By Desk
Google Oneindia Malayalam News

ഓലി: ഉത്തരാഖണ്ഡിലെ ഓലിയില്‍ നടന്ന സെലിബ്രിറ്റി വിവാഹമാണ് കടുത്ത പരിസ്ഥിതി പ്രശ്‌നം ഉയര്‍ത്തുന്നത്. 40 ക്വിന്റല്‍ മാലിന്യമാണ് ആഘോഷങ്ങളെത്തുടര്‍ന്ന് ഉണ്ടായത്. ഉത്തരാഖണ്ഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന് മാലിന്യ നീക്കം ചെയ്യുക എന്ന വലിയൊരു ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. ദക്ഷിണാഫ്രിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന വിവാദമായ ഗുപ്ത കുടുംബത്തിന്റേതാണ്, നടന്ന രണ്ടു വിവാഹങ്ങളും. നേരത്തെ തന്നെ ആഡംബര വിവാഹം സൃഷ്ടിക്കാന്‍ പോകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി കോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

<strong>സമവായ സാധ്യതകള്‍ അടയ്ക്കരുതെന്ന് യുഡിഎഫ്: ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് ജോസ്</strong>സമവായ സാധ്യതകള്‍ അടയ്ക്കരുതെന്ന് യുഡിഎഫ്: ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് ജോസ്

അജയ് ഗുപ്തയുടെ മകന്‍ സൂര്യകാന്തിന്റെ വിവാഹം ജൂണ്‍ 18 മുതല്‍ 20 വരെയാണ് ആഘോഷമാക്കിയത്. അതുല്‍ ഗുപ്തയുടെ മകന്‍ ശശാങ്കിന്റെ വിവാഹ ആഘോഷങ്ങള്‍ ജൂണ്‍ 20 മുതല്‍ 22 വരെയും ആര്‍ഭാടത്തോടെ നടത്തി. മുഖ്യമന്ത്രിമാര്‍ തുടങ്ങി സിനിമാ പ്രമുഖര്‍ വരെ ദിവസങ്ങള്‍ നീണ്ട ചടങ്ങില്‍ പങ്കടുത്തിരുന്നു. കത്രിന കൈഫ്, യോഗാ ഗുരു രാം ദേവ് തുടങ്ങിയവര്‍ ക്ഷണിക്കപ്പെട്ട ചടങ്ങില്‍ അതിഥികളെ എത്തിക്കാന്‍ ഹെലിക്കോാപ്റ്ററും സജ്ജീകരിച്ചു. ആഘോഷത്തിന്റെ ഭാഗമായി രാംദേവ് രണ്ട് മണിക്കൂര്‍ യോഗാസെഷനും നടത്തി. പ്രദേശത്തെ മിക്കവാറും ഹോട്ടലുകള്‍ ചടങ്ങിനായി ബുക്ക് ചെയ്തിരുന്നു. പൂക്കള്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നാണ് കൊണ്ടുവന്നത്.

Marriage

ജോഷിമഠത്തിന്റെ നഗരപാലിക പരിഷത്തിന്റെ സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെ 20 ഉദ്യോഗസ്ഥര്‍ക്കാണ് മാലിന്യ സംസ്‌ക്കരണ ചുമതല. ഓലി ഹില്‍സ്റ്റേഷന്‍ പ്രദേശത്ത് വിവാഹം വലിയ പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കിയെന്ന് ഇവര്‍ പറയുന്നു; 40 ടണ്‍ മാലിന്യം ആണ് നീക്കേണ്ടി വരിക. പ്ലാസ്റ്റിക്ക് കുപ്പികള്‍ കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുകയാണ്. പ്രദേശവാസികളും, ആഡംബര വിവാഹത്തെപ്പറ്റി പരാതി പറയുന്നു. തങ്ങളുടെ കാലികള്‍ മേയുന്ന ഇടമാണ് ഇപ്പോള്‍ പ്ലാസ്റ്റിക്ക് കൂമ്പാരമായിരിക്കുന്നത്. കാലികള്‍ പ്‌ളാസ്റ്റിക്ക് കഴിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നു.

English summary
200-crore lavish Indian wedding in Uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X