പൂവാലശല്യം; ഒരു സ്‌കൂളിലെ 260 പെണ്‍കുട്ടികള്‍ പഠനം ഉപേക്ഷിച്ചു
ജാംഷെഡ്പൂര്‍: കൗമാരക്കാരായ യുവാക്കളുടെ പൂവാലശല്യം കാരണം ഒരു സ്‌കൂളിലെ 260ഓളം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് മതിയാക്കിയതായി റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയിലാണ് സംഭവം. ജില്ലയിലെ കസ്തൂര്‍ബാ ഗാന്ധി ഗവണ്‍മെന്റ് റസിഡന്‍ഷ്യന്‍ സ്‌കൂളിലെ 261 കുട്ടികളാണ് പൂവാലശല്യം മൂലം പഠനം മതിയാക്കിയത്.
വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ ചിലര്‍ കല്ലെറിയുന്നതും പിറകെ നടന്ന് ശല്യം ചെയ്യുന്നതും പതിവാണ്. ആഗസ്ത് 18മുതല്‍ പൂവാലന്മാരുടെ ശല്യം സഹിക്കാന്‍ കഴിയാതായതോടെയാണ് വിദ്യാര്‍ഥിനികള്‍ ഒന്നടങ്കം പ്രതിഷേധ സൂചകമായി സ്‌കൂള്‍ വിട്ടത്. പ്രശ്‌ന പരിഹാരം ഉണ്ടാകുന്നതുവരെ സ്‌കൂളിലേക്ക് കുട്ടികളെ അയക്കില്ലെന്ന് രക്ഷിതാക്കളും അറിയിച്ചിട്ടുണ്ട്.

വിഷയത്തില്‍ ചൊവ്വാഴ്ച ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും വിദ്യാര്‍ഥിനികളുടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. സ്‌കൂളില്‍ മതിയായ ടോയ്‌ലറ്റ് സൗകര്യമില്ലെന്നും പെണ്‍കുട്ടികളുടെ പരാതിയുണ്ട്.
എന്നാല്‍, നിലവില്‍ അഞ്ചു ടോയ്‌ലറ്റുകള്‍ സ്‌കൂളിലുണ്ടെന്നും അഞ്ച് ടോയ്‌ലറ്റുകള്‍ കൂടി നിര്‍മിക്കുമെന്നും വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. വിദ്യാര്‍ഥിനികളുടെ പരാതി പ്രകാരം വാര്‍ഡന്‍, പാചകക്കാരന്‍, ചൗക്കിദാര്‍ തുടങ്ങിയവരെ മാറ്റിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ പഠന സൗകര്യങ്ങളും ഒരുക്കാന്‍ ജില്ലാ ഭരണകൂടം ബാധ്യസ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications