200 ഗ്രാം സ്വർണം, 32 ലക്ഷം, റോളക്സ് അടക്കം ആഢംബര വാച്ചുകൾ, ഇഡി റെയ്ഡിന് പിന്നാലെ പദവികൾ രാജി വെച്ച് റാവത്ത്

ന്യൂ ഡല്‍ഹി: സഹായിയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ അനധികൃത സമ്പാദ്യം പിടിച്ചെടുത്തതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സുപ്രധാന പദവികളില്‍ നിന്നും രാജി വെച്ച് മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. കഴിഞ്ഞ ദിവസം നടന്ന ഇഡി റെയ്ഡിലാണ് ഹരീഷ് റാവത്തിന്റെ പി എ ആയ ചന്ദന്‍ സിംഗ് ജീനയില്‍ നിന്നും പണവും സ്വര്‍ണവും അടക്കം കണ്ടെടുത്തത്.

2016ല്‍ ഉത്തരാഖണ്ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ പ്രവേശന പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നത്. ഗ്രാമ പഞ്ചായത്ത് വികാസ് അധികാരി പരീക്ഷയിലാണ് അഴിമതി ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് പോലീസും വിജിലന്‍സും നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതാണ്.

2014 മുതല്‍ 2017 വരെ ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ചന്ദന്‍ സിംഗ് ജീന അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ്, ഉത്തരാഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ട് അംഗത്വം എന്നിവയാണ് ഹരീഷ് റാവത്ത് രാജി വെച്ചിരിക്കുന്നത്. തന്റെ അടുത്ത സഹായിയുമായി ബന്ധപ്പെട്ട വിവാദം കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഴിമതിക്ക് എതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് രാജി തീരുമാനം എന്നും ഹരീഷ് റാവത്ത് പ്രതികരിച്ചു.

Harish Rawat

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഇഡി ഡെറാഡൂണിലെ വിവിധയിടങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. ചന്ദന്‍ സിംഗ് ജീനയുടെ വസതി കൂടാതെ ഉത്തരാഖണ്ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ കമ്മീഷനിലെ ചില മുന്‍ ജീവനക്കാര്‍, പരീക്ഷയ്ക്ക് ആവശ്യമായ ഒഎംആര്‍ ഷീറ്റ് തയ്യാറാക്കിയ സ്വകാര്യ കമ്പ്യൂട്ടര്‍ ഏജന്‍സി, ഇടനിലക്കാരനെന്ന് സംശയിക്കുന്ന ആളുകളുടെ വീടുകള്‍ എന്നിവിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.

സ്വർണവില വീണ്ടും കുറയുമെന്ന് കരുതി കാത്തിരിക്കേണ്ടതില്ല, സ്വർണത്തിന് വില ഇനി ഇടിയില്ല, സ്വർണവ്യാപാരി പറയുന്നു
സ്വർണവില വീണ്ടും കുറയുമെന്ന് കരുതി കാത്തിരിക്കേണ്ടതില്ല, സ്വർണത്തിന് വില ഇനി ഇടിയില്ല, സ്വർണവ്യാപാരി പറയുന്നു

ചന്ദന്‍ സിംഗ് ജീനയുടെ വീട്ടില്‍ നടന്ന ഇഡി റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 32 ലക്ഷം രൂപ, 200.5 ഗ്രാം തൂക്കം വരുന്ന 13 സ്വര്‍ണ നാണയങ്ങള്‍, 7 സ്വര്‍ണമാലകള്‍, 12 ആഢംബര വാച്ചുകള്‍ എന്നിവയാണ് കണ്ടെത്തിയിരിക്കുന്നത്. റോളക്‌സ്, റാഡോ, ടിസ്സോട്ട്, കാസിയോ എഡിഫിസ്, മൊവാഡോ പോലുളള ലക്ഷങ്ങള്‍ വില വരുന്ന ആഢംബര വാച്ചുകളാണ് കണ്ടെത്തിയിരിക്കുന്നത്. 52.16 ലക്ഷം രൂപയുളള ജീനയുടേയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ട് അന്വേഷണത്തിന്റെ ഭാഗമായി ഇഡി മരവിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+