കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹപാര്‍ട്ടിക്കിടെ ഭക്ഷ്യ വിഷബാധ; 200 പേര്‍ ആശുപത്രിയില്‍

Google Oneindia Malayalam News

മഥുര: വിവാഹ ആഘോഷത്തിനെത്തിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 200 പേര്‍ ആശുപത്രിയില്‍. മഥുരയിലെ കോശികല, ദസ്ബിസ ഗ്രാമങ്ങളിലായി നടന്ന രണ്ട് വിവാഹങ്ങള്‍ക്കിടെ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

കോശികലയില്‍ സഹോദരങ്ങളുടെ വിവാഹത്തിനെത്തി ഭക്ഷണം കഴിച്ചവരില്‍ നൂറോളം പേരെയും ദസ്ബിസയില്‍ നിന്ന് ഭക്ഷണം കഴിച്ചവരില്‍ നൂറോളം പേരെയുമാണ് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ രണ്ട് വിവാഹ പാര്‍ട്ടികളില്‍ നിന്നുമായി ഭക്ഷ്യവിഷബാധയേറ്റ 200 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 300ഓളം പേര്‍ ചികിത്സ തേടി.

food

സംഭവസ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. വിവാഹ പാര്‍ട്ടി നടത്തിയ രാകേഷ് കുമാര്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭക്ഷ്യവിഷബാധയേറ്റവരില്‍ ഏറെപ്പേരും വീടുകളില്‍ത്തന്നെ ചികിത്സയിലാണ്. ഇതിന് പുറമേ നിര്‍ജ്ജലീകരണം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ള 12ഓളം പേര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഗുണനിലവാരമില്ലാത്ത പച്ചക്കറികളും ഭക്ഷ്യോല്‍പ്പന്നങ്ങളും ഉപയോഗിച്ചതാണ് ഭക്ഷ്യവിഷബാധക്കിടയാക്കിയതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ വിവേക് മിശ്ര പറഞ്ഞു.

English summary
200 hospitalised after consuming food at wedding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X