കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‍ഹൂസ്റ്റണിൽ വെള്ളപ്പൊക്കം; 200 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നു

അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 200 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അകപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഹൂസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന 200 വിദ്യാർഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിവരികയാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

സൈന്യം കാവല്‍ നില്‍ക്കുമ്പോഴും അക്രമം; ഗുര്‍മീത് അനുയായികൾ വാഹനങ്ങള്‍ കത്തിച്ചുസൈന്യം കാവല്‍ നില്‍ക്കുമ്പോഴും അക്രമം; ഗുര്‍മീത് അനുയായികൾ വാഹനങ്ങള്‍ കത്തിച്ചു

രണ്ട് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്നും സുഷമാസ്വരാജ് അറിയിച്ചു.
കുട്ടികളുടെ ബന്ധുക്കള്‍ക്ക് എത്രയും പെട്ടെന്ന് അവിടെയെത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു.

sushamma

കഴുത്തൊപ്പം വെള്ളം പൊങ്ങിയ അവസ്ഥയാണവിടെ. അവിടെ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് വേണമെന്നതിനാല്‍ ഭക്ഷണ വിതരണത്തിന് വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് യുഎസ് തീരദേശസേനയുടെ നിലപാടെന്ന് സുഷമ പറഞ്ഞു.ടെക്സാസില്‍ ആഞ്ഞടിച്ച ഹാര്‍വെ കൊടുങ്കാറ്റ് ഏറ്റവും നാശം വിതച്ചത് ഹൂസ്റ്റണിലാണ്. രണ്ടായിരത്തോളെ പേരെ മാറ്റിപ്പാര്‍പ്പിച്ചു. പല റോഡുകളുടെ അടച്ചു. വെള്ളപ്പൊക്കം രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

English summary
nion minister Sushma Swaraj today tweeted that 200 Indian students have been trapped in Houston -- one of the biggest cities in the US -- which is witnessing devastating floods after Hurricane Harvey, one of the worst cyclones in decades, hit the area last week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X