കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് മുന്നിൽ, ദില്ലിയിൽ കെജ്രിവാളിനെ പൂട്ടാൻ ബിജെപി, 2000 കോടി രൂപയുടെ കൂറ്റൻ അഴിമതി!

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മിലുളള ഏറ്റുമുട്ടല്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് സീറ്റുകളും ബിജെപി തൂത്ത് വാരിയിരുന്നു.

ദില്ലി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കവേ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യം ബിജെപിക്ക് മുന്നിലുണ്ട്. മികച്ച ഭരണം കാഴ്ച വെക്കുന്ന സര്‍ക്കരെന്ന പേരുളള കെജ്രിവാള്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ കരു നീക്കുകയാണ് ബിജെപി. അതിനിടെ കെജ്രിവാളിനെതിരെ കോടികളുടെ അഴിമതി ആരോപണമാണ് ബിജെപി ഉന്നയിച്ചിരിക്കുന്നു.

ഗുരുതരമായ അഴിമതി ആരോപണം

ഗുരുതരമായ അഴിമതി ആരോപണം

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും എതിരെയാണ് ഗുരുതരമായ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ദില്ലി ബിജെപി അധ്യക്ഷനായ മനോജ് തിവാരിയാണ് ഇരുവര്‍ക്കുമെതിരെ വാര്‍ത്താ സമ്മേളനത്തില്‍ അഴിമതി ആരോപിച്ചത്. കെജ്രിവാള്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിദ്യാഭ്യാസ രംഗത്ത് മികച്ച വികസനമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

2000 കോടി രൂപയുടെ അഴിമതി

2000 കോടി രൂപയുടെ അഴിമതി

എന്നാല്‍ സ്‌കൂള്‍ നിര്‍മ്മാണത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തി എന്നാണ് ബിജെപി ആരോപിക്കുന്നത്. 2000 കോടി രൂപയുടെ അഴിമതി കെജ്രിവാളും സിസോദിയയും ചേര്‍ന്ന് നടത്തി എന്നാണ് ആരോപണം. സ്‌കൂള്‍ വികസനത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ നിര്‍മ്മിക്കാന്‍ 800 കോടി രൂപയാണ് ചെലവാകേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ 2000 കോടി കൂടുതല്‍ ചെലവാക്കിയെന്ന് ബിജെപി ആരോപിക്കുന്നു.

800 കോടി മതി

800 കോടി മതി

300 ചതുരശ്ര അടി വിസ്തീര്‍ണമുളള 12,782 ക്ലാസ് മുറികളാണ് ദില്ലി സര്‍ക്കാര്‍ നിര്‍മ്മിച്ചത്. ഇത്തരത്തില്‍ ഒരു മുറിക്ക് 24.86 ലക്ഷം രൂപ ചിലവഴിച്ച് ആകെ ചിലവായത് 2892 കോടി രൂപയാണെന്ന് മനോജ് തിവാരി പറയുന്നു. ഇത്രയും ക്ലാസ് മുറികള്‍ 800 കോടി രൂപയ്ക്ക് നിര്‍മ്മിക്കാവുന്നതായിരുന്നു. ഇതില്‍ 2000 കോടിയാണ് സര്‍ക്കാര്‍ അഴിമതി നടത്തിയിരിക്കുന്നത് എന്നാണ് ആരോപണം.

ബന്ധുക്കളും സുഹൃത്തുക്കളും

ബന്ധുക്കളും സുഹൃത്തുക്കളും

അഴിമതിയില്‍ കെജ്രിവാളിന്റെയും സിസോദിയയുടേയും ബന്ധുക്കള്‍ അടക്കമുളളവരും പങ്ക് പറ്റിയിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു. നിര്‍മ്മാണക്കരാര്‍ ഏറ്റെടുത്ത 34 കോണ്‍ട്രാക്ടര്‍മാരില്‍ പലരും കെജ്രിവാളിന്റെയും സിസോദിയയുടേയും ബന്ധുക്കളും സുഹൃത്തുക്കളുമാണ്. അഴിമതി ആരോപണത്തിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും അത് ലോക്പാലിന് നല്‍കുമെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.

അറസ്റ്റ് ചെയ്യൂ

അറസ്റ്റ് ചെയ്യൂ

ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി മനീഷ് സിസോദിയ രംഗത്ത് വന്നിട്ടുണ്ട്. ആരോപണം തെളിയിക്കാന്‍ മനോജ് തിവാരിയെ സിസോദിയ വെല്ലുവിളിച്ചു. 2000 കോടി രൂപയുടെ അഴിമതി നടത്തിയ ആള്‍ ദില്ലിയില്‍ സ്വതന്ത്രനായി വിഹരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതില്‍പ്പരം നാണക്കേടില്ല. കെജ്രിവാളും സിസോദിയയും അഴിമതി നടത്തിയെങ്കില്‍ വൈകുന്നേരത്തിനകം അറസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ പൊതുജനത്തോട് മാപ്പ് പറയുകയോ ചെയ്യാന്‍ സിസോദിയ വെല്ലുവിളിച്ചു.

English summary
Corruption allegation of 2000 crores against Kejriwal and Sisodia by BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X