കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2000 രൂപ നോട്ടുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷം!! തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പൂഴ്ത്തിവെപ്പ്!

  • By Desk
Google Oneindia Malayalam News

ദില്ലി: 2000 നോട്ടുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. തിരഞ്ഞെടുപ്പിനായുള്ള പൂഴ്ത്തിവയ്പ്പാണെന്ന് സംശയിച്ച് ബാങ്കേഴ്‌സ്. നോട്ട് നിരോധനം നടത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടായ 2000 രൂപ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഇത്തരത്തില്‍ നോട്ട് സാമ്പത്തിക ക്രയ വിക്രയങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്. നേരത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചിരുന്നു.

'വയനാടേ, എന്‍റേട്ടനെ നന്നായി നോക്കണേ'വയനാടേ, എന്‍റേട്ടനെ നന്നായി നോക്കണേ" ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായ പ്രിയങ്ക ഗാന്ധി

എന്നാല്‍ നിലവിലുള്ള നോട്ട് അഭാവം ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണെന്ന് പറയുന്നു. ക്രയവിക്രയങ്ങള്‍ നിലച്ചെങ്കിലും 2000 നോട്ട് വിപണിയില്‍ ഉണ്ടെന്നും ഒരുതരത്തിലുള്ള പൂഴ്ത്തി വയ്പ് നേരിടുകയാണെന്നും ഇന വിനിമയം ചെയ്യപ്പെടുന്നില്ലെന്നും മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ഇവ പതിവാണെന്നും ഇദ്ദേഹം പറയുന്നു.

cash-new-01-1485

എന്നാല്‍ പണത്തിന് യോതൊരു ക്ഷാമവുമില്ലെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. എന്നാല്‍ കുറഞ്ഞ മൂല്യമുള്ള പണം ആയ 200 രൂപ നോട്ടുകളാണ് വിപണിയില്‍ വ്യാപിപ്പിക്കുന്നതെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. ഫെബ്രുവരിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ക്ക് വലിയ ക്ഷാമമുള്ളതായി വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ആവശ്യമായ അളവില്‍ 2000 നോട്ടുകള്‍ വ്യാപിക്കുന്നില്ലെന്നായിരുന്നു എസ്ബിഐ പറഞ്ഞത്.

എന്നാല്‍ 2000 നോട്ടില്‍ കള്ളപ്പണം ഉണ്ടെന്നും അതിനാലാകം ഇത്തരത്തില്‍ നോട്ട് പൂഴ്ത്തി വയ്‌പ്പെന്നും പറയുന്നു. എടിഎമ്മുകളിലും 2000 നോട്ടുകള്‍ ലഭ്യമാക്കുന്നത് കുറവാണെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് എടിഎം ഒഫീഷ്യല്‍ വ്യക്തമാക്കി. 2000ന്റെ ലഭ്യത കുറവ് 200 രൂപ നോട്ടിന്റെ ആവശ്യകത വര്‍ധിപ്പിച്ചെന്നും അതിനാല്‍ എടിഎമ്മില്‍ പണം നിറച്ച് കൊണ്ടിരിക്കേണ്ടി വന്നെന്നും ഇവര്‍ പറയുന്നു. എടിഎമ്മുകള്‍ എളുപ്പത്തില്‍ കാലിയാകേണ്ടി വരുന്നതും ഇതിനാലാണെന്നും പറയപ്പെടുന്നു.
എന്നാല്‍ പണ ലഭ്യതയ്ക്ക് കുറവില്ലെന്നും തിരഞ്ഞെടുപ്പായതിനാല്‍ പണം ചെലവാക്കുന്നത് വേഗമായതിനമാലാണ് പണത്തിന്റെ അഭാവമെന്നും പറയുന്നു.

English summary
2000 denomination notes are disappearing from banks, notes are being kept for lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X