2000 രൂപ നോട്ട് മാറാന്‍ തിരിച്ചറിയല്‍ കാര്‍ഡ് വേണോ? എസ്ബിഐ വിശദീകരിക്കുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. നോട്ട് നിരോധന കാലത്തെ പോലെ ആശങ്കയ്ക്ക് വകയില്ലെങ്കിലും പലരും ഒട്ടേറെ സംശയങ്ങളാണ് പ്രകടിപ്പിക്കുന്നത്. എവിടെ ചെന്നാല്‍ 2000 നോട്ട് മാറി കിട്ടും. എത്ര നോട്ടുകള്‍ ഒരുമിച്ച് മാറാന്‍ സാധിക്കും. എന്തെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമുണ്ടോ എന്നിങ്ങനെ പോകുന്ന സംശയങ്ങള്‍.
എല്ലാ ബാങ്കുകളിലും നോട്ട് മാറിക്കിട്ടുമെന്നതാണ് സത്യം. എന്നാല്‍ പ്രാദേശികമായി ചില ബാങ്കകുള് പല നിബന്ധനകളും വയ്ക്കുന്നത് ഏത് കാര്യത്തിലും പതിവാണ്. 20000 രൂപ വരെ ഒറ്റത്തവണ മാറ്റി കിട്ടും. ബാങ്കുകളിലെത്തി നോട്ടുകള്‍ മാറാം. അതേസമയം, ഇപ്പോള്‍ തന്നെ കടകളിലും ചില സ്ഥാപനങ്ങളിലും 2000 രൂപാ നോട്ട് സ്വീകരിക്കുന്നില്ല. കെഎസ്ആര്‍ടിസി 2000 രൂപ നോട്ട് സ്വീകരിക്കുന്നത് നിര്‍ത്തിവച്ചു.

2000 രൂപ നോട്ട് മാറ്റി 500 രൂപയോ മറ്റോ ആക്കുന്നതിന് ഒരു രേഖയും ആവശ്യമില്ല എന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്. 20000 രൂപ വരെ ഒറ്റയടിക്ക് മാറ്റി കിട്ടുമെന്നും എസ്ബിഐ വ്യക്തമാക്കുന്നു. അനാവശ്യമായ പല പ്രചാരണങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് ബാങ്കിന്റെ വിശദീകരണം.
യാതൊരു രേഖയും ഇല്ലാതെ തന്നെ നോട്ടുകള്‍ മാറി നല്‍കണമെന്ന് എസ്ബിഐ എല്ലാ ബ്രാഞ്ചുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ഫോം പൂരിപ്പിക്കേണ്ട ആവശ്യവുമില്ലെന്നും എസ്ബിഐ വ്യക്തമാക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 2000 രൂപ നോട്ട് പിന്‍വലിക്കുന്ന കാര്യം റിസര്‍വ് ബാങ്ക് ഔദ്യോഗികമായി അറിയിച്ചത്. ഈ നോട്ടുകൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം നേടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
നിലവില്‍ രണ്ടായിരത്തിന്റെ നോട്ടിന് നിയമ പ്രാബല്യമുണ്ട്. ഉപയോഗിക്കുന്നതിന് തടസമില്ല. ബാങ്കുകളിലെത്തി കൈമാറ്റം ചെയ്യുകയുമാകാം. വരുന്ന സെപ്തംബര്‍ 30 വരെ നിയമ പ്രാബല്യം തുടരും. അതിന് ശേഷം 2000 രൂപയുടെ നോട്ടിന് മൂല്യമുണ്ടാകില്ല. കൈവശമുള്ള നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മറ്റു നോട്ടുകളാക്കി മാറ്റുകയോ ചെയ്യാം.
ചൊവ്വാഴ്ച മുതലാണ് ബാങ്കുകളില്‍ നിന്ന് 2000 രൂപാ നോട്ടുകള്‍ മാറികിട്ടുക. പതിവ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലാതെ വേണം 2000 രൂപ നോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ എന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ആശങ്കയുള്ള ജനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ തന്നെ കൂട്ടത്തോടെ ബാങ്കുകളിലെത്താന്‍ സാധ്യതയുണ്ട്. അതേസമയം, സാധാരണ വ്യക്തികളില്‍ 2000 രൂപാ നോട്ട് അധികമുണ്ടാകില്ല എന്ന ആശ്വാസത്തിലാണ് ബാങ്കുകാര്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications