കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2000 തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു, ഉറക്കം നഷ്ടപ്പെട്ട് മമത

  • By
Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളും കേരളവും പിടിക്കും, ബിജെപി സംസ്ഥാന അധ്യക്ഷന്‍മാരുടെ യോഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതിങ്ങനെയാണ്. ഇത്തവണ ബംഗാളില്‍ വലിയ മുന്നേറ്റം നേടാന്‍ സാധിച്ചതാണ് ഷായുടെ ആത്മിവശ്വാസം ഉയര്‍ത്തിയിരിക്കുന്നത്. ഏത് വിധേനയും വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളില്‍ ഭരണം പിടിക്കുമെന്ന് അമിത് ഷാ കട്ടായം പറയുന്നുണ്ട്. അമിത് ഷായുടെ പ്രതീക്ഷകള്‍ക്ക് ശക്തി പകരുകയാണ് ദിവസവുമെന്നോളമുള്ള തൃണമൂല്‍ നേതാക്കളുടെ ബിജെപിയിലേക്കുള്ള കുത്തൊഴുക്ക്.

<strong>കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു! കൂടുതല്‍ പേര്‍ രാജിവെച്ചേക്കും? കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര?</strong>കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു! കൂടുതല്‍ പേര്‍ രാജിവെച്ചേക്കും? കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര?

അവസാനമായി ഞായറാഴ്ചയാണ് തൃണമൂലില്‍ നിന്ന് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്. 1500 പ്രവര്‍ത്തകരാണ് തൃണമൂലില്‍ നിന്ന് ബിജെപിയില്‍ എത്തിയത്. ഇനിയും കൂടുതല്‍ പേര്‍ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഖോഷ് പറഞ്ഞു. വിശദാംശങ്ങളിലേക്ക്

 ബിജെപിയിലേക്ക് കുത്തൊഴുക്ക്

ബിജെപിയിലേക്ക് കുത്തൊഴുക്ക്

ഞായറാഴ്ചയാണ് 1500 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്‍റെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ പാര്‍ട്ടി പ്രവേശം. ശനിയാഴ്ചയും 500 പ്രവര്‍ത്തകരാണ് തൃണമൂല്‍ ബന്ധം അവസാനിപ്പിച്ച് ബിജെപിയില്‍ എത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കൂറ്റന്‍ മുന്നേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്.

 രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

ഇതുവരെ 6 എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. 100 ഓളം കൗണ്‍സിലര്‍മാര്‍ അടക്കം ആയിരക്കണക്കിന് പേര്‍ ബിജെപിയില്‍ ചേര്‍ന്ന് കഴിഞ്ഞു. ഇനിയും കൂടുതല്‍ പേര്‍ ബിജെപിയില്‍ ഉടന്‍ എത്തുമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. മമതയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ദിലീപ് ഉയര്‍ത്തിയത്. കട്ട് മണി സംഭവത്തിന്‍റെ ഉത്തരവാദി മുഖ്യമന്ത്രി മമത ബാനര്‍ജി മാത്രമാണെന്ന് ദിലീപ് ഘോഷ് കുറ്റപ്പെടുത്തി. പോലീസും കട്ട് മണി തട്ടിപ്പറിക്ക് കൂട്ടു നില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ജനം മമതയുടെ പോലീസിനെ കാണുമ്പോള്‍ കൂട്ടത്തോടെ ഓടിക്കുന്നതെന്നും ദിലീപ് പറഞ്ഞു.

 കാവല്‍ കിടക്കുന്നു

കാവല്‍ കിടക്കുന്നു

പോലീസ് ഓഫീസര്‍മാര്‍ ഇപ്പോള്‍ തൃണമൂല്‍ എംഎല്‍എമാരുടെ വീടിന് കാവല്‍ കിടക്കുകയാണ്. തക്കം കിട്ടിയാല്‍ എംഎല്‍എമാര്‍ പുറത്ത് ചാടി ബിജെപിയില്‍ എത്തുമെന്നാണ് ദീദിയുടെ ഭയമെന്നും ദിലീപ് പറഞ്ഞു. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ് വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മമതയെ സഹായിക്കാന്‍ എത്തുന്നതെന്നാണ് വിവരം. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. മമതയുടേത് കാലഹരണപ്പെട്ട സര്‍ക്കാര്‍ ആണെന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി.

 ഉറക്കം കെടുത്തി

ഉറക്കം കെടുത്തി

കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കുന്നതിന് പുറമെ കട്ട് മണി ആയുധമാക്കി മമതയെ നിശബ്ദമാക്കുകയാണ് ബിജെപി ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്ന തന്ത്രം. ബംഗാളിൽ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളിൽ നിന്ന് പാർട്ടി പ്രവർത്തകർ വിഹിതം പറ്റുന്നുവെന്ന ആരോപണം ദീദിയുടെ ഉറക്കം കെടുത്തുകയാണ്.

 ഒരു കോടി പേര്‍

ഒരു കോടി പേര്‍

അതിനിടെ ഇത്തവണ ബംഗാളില്‍ നിന്ന് 1 കോടി അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കാനുള്ള ലക്ഷ്യത്തിലാണ് ബിജെപി. കഴിഞ്ഞ വര്‍ഷം 42 ലക്ഷം അംഗങ്ങളെ ബിജെപി ചേര്‍ത്തിരുന്നു. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിച്ചത് 86 ലക്ഷം വോട്ടുകളാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 2.30 കോടി വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. ഇതില്‍ ഒരു കോടി പേരെ പാര്‍ട്ടിയുടെ അംഗങ്ങളാക്കുകയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

ഇരട്ടിയാക്കും

ഇരട്ടിയാക്കും

മറ്റ് സംസ്ഥാനങ്ങളില്‍ 20-30 ശതമാനം അംഗങ്ങളെ ചേര്‍ക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. എന്നാല്‍ ബംഗാളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇവിടെ അംഗത്വം ഇരട്ടിയായി ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്നടക്കം നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നത് ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞു.

<strong>2021 ല്‍ ബംഗാള്‍ പിടിക്കുമെന്നുറപ്പിച്ച് ബിജെപി; ആദ്യ ലക്ഷ്യം ഈ വര്‍ഷം മാത്രം ഒരു കോടി അംഗസഖ്യ</strong>2021 ല്‍ ബംഗാള്‍ പിടിക്കുമെന്നുറപ്പിച്ച് ബിജെപി; ആദ്യ ലക്ഷ്യം ഈ വര്‍ഷം മാത്രം ഒരു കോടി അംഗസഖ്യ

<strong>അമ്മ യോഗത്തിൽ അപ്രതീക്ഷിത നീക്കവുമായി മമ്മൂട്ടി, രാജി വെച്ച നടിമാർക്ക് മമ്മൂട്ടിയുടെ പിന്തുണ</strong>അമ്മ യോഗത്തിൽ അപ്രതീക്ഷിത നീക്കവുമായി മമ്മൂട്ടി, രാജി വെച്ച നടിമാർക്ക് മമ്മൂട്ടിയുടെ പിന്തുണ

English summary
2000 TMC Workers joins BJP in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X