താനും ശ്രീകൃഷ്ണനും ഒരുപോലെ! പിന്നെ ഇതൊക്കെ എന്ത്... ബലാത്സംഗത്തെ ന്യായീകരിച്ച് ഗുര്‍മീത്
ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൌദ തലവന്‍ ഗുര്‍മീത് റാം റഹിമിനെ തടവുശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഇന്നലെയാണ് പുറത്തുവന്നത്.
ദില്ലി: പശ്ചാതാപമേ പ്രായശ്ചിതം എന്നു നാം കേട്ടിട്ടുണ്ട്. എന്നാൽ ചെയ്ത പാപത്തെ ഭാഗവൻ സക്ഷാൽ ശ്രീകൃഷ്ണനുമായി താരതമ്യപ്പെടുത്തുകയാണ് ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം. പീഡനത്തിനിരയായ സന്യാസിനിയോടാണ് ഭഗവാൻ ശ്രീകൃഷ്ണനും താനും ഒരുപോലെയാണെന്ന് ഗുർമീത് പറഞ്ഞത്. ഗുര്‍മീതിന്റെ ആശ്രമത്തിലെ സന്യാസിനിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം വെളിപ്പെടുത്തിയത്. തന്റെ കുടുംബം ഗുര്‍മീതിന്റെ ഉറ്റ അനുയായികളാണെന്നും അതുകൊണ്ടാണ് താനും സന്യാസിനിയായതെന്നും അവർ പറയുന്നു.
രാത്രി പത്തു മണിയോടെ എന്നെ മഹാരാജ്(ഗുര്‍മീത്) അയാളുടെ മുറിയിലേക്ക് വിളിപ്പിച്ചു. ഞാന്‍ മുറിയില്‍ ചെല്ലുമ്പോള്‍ മഹാരാജ് ടിവിയില്‍ അശ്ലീല സിനിമ കാണുകയായിരുന്നു. ബെഡില്‍ ഒരു തോക്കും വെച്ചിരുന്നു. മഹാരാജിന് ഇതുപോലെയൊക്കെ ആകാന്‍ കഴിയുമോയെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. ആ സമയം അയാള്‍ എന്നോട് പറഞ്ഞു, ഇതു പുതിയ കാര്യമൊന്നുമല്ല. ഇതൊക്കെ വര്‍ഷങ്ങളായി നടന്നുവരുന്നതാണ്. ശ്രീകൃഷ്ണന് 360 ഗോപികമാരുണ്ടായിരുന്നു. ദിവസവും ശ്രീകൃഷ്ണന് അവരോടൊപ്പം സ്നേഹം പങ്കിട്ടു. എന്നിട്ടും ശ്രീകൃഷ്ണനെ ജനങ്ങള്‍ ദൈവമായി കണ്ട് ആരാധിക്കുന്നില്ലേ - ഗുര്‍മീത് എന്നോട് ചോദിച്ചു.

മൂന്നു വര്‍ഷത്തോളം ഭീഷണിപ്പെടുത്തി തന്നെ അയാള്‍ ലൈംഗികമായി ചൂഷണം ചെയ്തു. ആശ്രമത്തിലെ വഴങ്ങാത്ത പെണ്‍കുട്ടികളെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ആരും ഒന്നും പുറത്തുപറയില്ലെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കളും പോലീസും മന്ത്രിമാരുമൊക്കെ അയാളുടെ കൂടെയാണെന്നും അതുകൊണ്ട് തന്നെ അയാള്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും ആരും അനക്കില്ലെന്നും ഗുര്‍മീത് ഭീക്ഷണിപ്പെടുത്തിയിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications