കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോധ്ര തീവെപ്പ്​​; 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി, ക്രമസമാധാന പാലനത്തിൽ സര്‍ക്കാര്‍ പരാജയം

2011 ൽ പ്രത്യേക കോടതി 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തവും വിധിച്ചിരുന്നു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

Recommended Video

cmsvideo
Breaking: ഗോധ്ര കൂട്ടക്കൊല | വധശിക്ഷയിൽ ഇളവ് | Oneindia Malayalam

അഹമ്മദാബാദ്: ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസിലെ 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി. കൂടാതെ വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 31 പേരുടെയും ശിക്ഷ ശരിവെച്ചു. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി. 2011 ൽ പ്രത്യേക കോടതി 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തവും വിധിച്ചിരുന്നു.

gothra

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു. 2011 ൽ കേസിൽ 63 പേരെ കുറ്റവിമുക്തരാക്കിയിരുന്നു, അത് തിരുത്താൻ കോടതി തയ്യാറായില്ല. ശിക്ഷക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

റോഹിങ്ക്യകൾ സഞ്ചരിച്ച ബോട്ട് മുങ്ങി 12 മരണം; നിരവധിപേരെ കാണാനില്ല, അപകട കാരണം അവർ തന്നെറോഹിങ്ക്യകൾ സഞ്ചരിച്ച ബോട്ട് മുങ്ങി 12 മരണം; നിരവധിപേരെ കാണാനില്ല, അപകട കാരണം അവർ തന്നെ

2002 ഫെബ്രുവരി 27 നാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവം നടക്കുന്നത്. അന്ന് രാവിലെ 7.30 മണിയോടുകൂടി സബർമതി എക്സ്പ്രസ് ഗോധ്ര സ്റ്റേഷൻ വിട്ട് നിമിഷങ്ങൾക്കകം നൂറോളം വരുന്ന ആക്രമികൾ തീവണ്ടി തീ കൊളുത്തുകയായിരുന്നു. തീവണ്ടിയിലെ എസ് 6 കോച്ചാണ് ആക്രമികൾ അഗ്നിക്കിരയാക്കിയത്.24 പുരുഷൻമാരും 15 സ്ത്രീകളും 20 കുട്ടികളുമാണ് കത്തി ചാരമായത്. ആയോധ്യയിൽ നിന്ന് അഹമ്മദാബാദിലേയ്ക്ക പോവുകയായിരുന്ന കർസേവകാർ എന്നറിയപ്പെടുന്ന വിശ്വഹിന്ദു പരിഷത് അംഗങ്ങളാണ് അന്ന് കൊല്ലപ്പെട്ടത്. ഈ ഗേധ്ര കലാപമാണ് ഗുജറാത്ത് ലഹളക്ക് വഴിവെച്ചത്. ഗുജറത്ത് കലാപത്തിൽ ആയിരത്തിലേറെ പോർ കൊല്ലപ്പെട്ടിരുന്നു.

English summary
The Gujarat high court on Monday reduced to 'life in prison' the death sentence given to 11 convicts in the 2002 Godhra train burning case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X