കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് ക്ലീന്‍ ചിറ്റ്

  • By Soorya Chandran
Google Oneindia Malayalam News

അഹമ്മദാബാദ്: 2002 ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ കോടതി അംഗീകരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെതിരെ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും എംപിയും ആയിരുന്ന ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി തള്ളി.

കലാം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. മോഡിക്കെതിരെ നിലനില്‍ക്കുന്ന തെളിവുകള്‍ ഒന്നും തന്നെ ഇല്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ മോഡിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് കാണിച്ചാണ് സാക്കിയ ജാഫ്രി കോടതിയെ സമീപിച്ചത്.

Narendra Modi

ഗോധ്ര സംഭവത്തില്‍ പ്രതികാരം ചെയ്യാന്‍ ഹിന്ദുക്കള്‍ക്കളെ അനുവദിക്കുതിന് മോദി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി എന്നായിരുന്നു സാക്കിയയുടെ പ്രധാന ആരോപണം. ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് നല്‍കിയ സത്യവാങ്മൂലം ഇത് തെളിയിക്കുന്നുണ്ടെന്നും സാക്കിയ ആരോപിക്കുന്നു. കൂടാതെ വര്‍ഗ്ഗീയത നിറഞ്ഞ പ്രസംഗങ്ങള്‍ മോഡി നടത്തിയതായും ഹര്‍ജിയില്‍ ആരോപിക്കുന്നു.

സാക്കിയയുടെ ഹര്‍ജിയില്‍ പറയും പ്രകാരം ആര്‍ക്കെതിരെയും തെളിവുകളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കോടതയില്‍ വ്യക്തമാക്കി. അഹമ്മദാബാദ് ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയില്‍ നടന്ന കൂട്ടക്കൊലയില്‍ ആണ് സാക്കിയയുടെ ഭര്‍ത്താവ് ഇഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടത്.

English summary
Narendra Modi can heave a sigh of relief as the court of Metropolitan Magistrate BJ Ganatra has found no merit in the protest petition filed by Zakia Jafri, the wife of late Congress leader Ehsan Jafri who was killed during the 2002 riots.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X