മോദി വീണ്ടും അധികാരത്തിലെത്തുമോ..... 2004ലെ ജനവിധിയെ ഭയന്ന് ബിജെപിയും അമിത് ഷായും!!
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് 2019ലെ പോരാട്ടത്തിന്റെ സെമി ഫൈനലാണെന്ന് ബിജെപിക്ക് നന്നായി അറിയാം. എന്നാല്‍ ബിജെപി ഭയപ്പെടുന്നത് വീണ്ടും നരേന്ദ്ര മോദി അധികാരത്തിലെത്തുമോ എന്നതിനെ കുറിച്ചാണ്. ഇത്തവണ ഗ്രാമീണ വോട്ടുകളുടെ ഏകീകരണമാണ് ബിജെപിയെ ഭയപ്പെടുത്തുന്നത്. രാജ്യത്തുടനീളം കര്‍ഷക വോട്ടുകളും ഒന്നിച്ച് കൊണ്ടിരിക്കുകയാണ്.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും സന്തോഷമേറിയ കാര്യമാണിത്. എന്നാല്‍ കോണ്‍ഗ്രസിനും പൂര്‍ണമായ രീതിയില്‍ കര്‍ഷകരുടെ വിശ്വാസവും ഗ്രാമീണ വോട്ടര്‍മാരുടെ മനസ്സും കീഴടക്കാനായിട്ടില്ല. പക്ഷേ ഇവര്‍ മോദി സര്‍ക്കാരിന് എതിരാണ്. ഡിസംബര്‍ 11ന് മോദി വീണ്ടും അധികാരത്തിലെത്തുന്ന കാര്യം അറിയാം. എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത. ഇക്കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരും.

ഗ്രാമീണ ഇന്ത്യയുടെ രോഷം
ബിജെപിക്ക് 2019ല്‍ അടിതെറ്റുമെന്ന സൂചന നല്‍കുന്നത് ഗുജറാത്ത് തിരഞ്ഞെടുപ്പാണ്. കഴിഞ്ഞ ഡിസംബറിലാണ് ഇതിന്റെ ഫലങ്ങളും പുറത്തുവന്നത്. ബിജെപി കഷ്ടിച്ചാണ് ഇവിടെ ജയിച്ചത്. എന്നാല്‍ ഗ്രാമീണ വോട്ടര്‍മാര്‍ ബിജെപി കൈയ്യൊഴിഞ്ഞിരിക്കുകയാണ്. ഇത് ഗുജറാത്ത് തിരഞ്ഞെടുപ്പ് തെളിയിച്ച് തന്നു. ഗ്രാമീണ മേഖലയില്‍ ബിജെപി തകര്‍ന്നടിയുകയും അവിടെ പുതിയ കോണ്‍ഗ്രസ് ഉയര്‍ന്ന് വരികയും ചെയ്തു. കര്‍ണാടകയിലും ഇത് തന്നെയായിരുന്നു അവസ്ഥ.

ഡിസംബര്‍ 11ന് അറിയാം
ഈ പ്രശ്‌നങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാരിനെ ഭയപ്പെടുത്തുന്ന ഏറ്റവും വലിയ കാര്യം. ഇത്തവണ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗ്രാമീണ വോട്ടര്‍മാര്‍ നിര്‍ണായകമാകും. ഇവര്‍ ബിജെപിയെ കൈയ്യൊഴിയും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമല്ല തെലങ്കാനയിലും ഇത് തന്നെ വിധിയെഴുതും. സംസ്ഥാന തലത്തില്‍ ഒരുപക്ഷേ ഇത് വലിയ ഘടകമായിരിക്കില്ല. പക്ഷേ ദേശീയ തലത്തില്‍ ഏകോപനമുണ്ടായാല്‍ അത് മോദിയുടെ പതനത്തിന് വഴിവെക്കും.

തോറ്റാല്‍ തിരിച്ചടി
അഞ്ച് സംസ്ഥാനങ്ങളില്‍ മോദി തോറ്റാല്‍ അത് ബിജെപിക്കുള്ള മുന്നറിയിപ്പാണ്. ഇപ്പോള്‍ ബ്രാന്‍ഡ് മോദി എന്ന പ്രതിച്ഛായയിലാണ് ബിജെപി കുതിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗ്രാമീണ മേഖലയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് ഉള്ളത്. ജിഎസ്ടി നോട്ടുനിരോധനം എന്നിവ കര്‍ഷകര്‍ അടക്കമുള്ളവരുടെ നട്ടെല്ല് ഒടിക്കുകയും ചെയ്തു. ഇവിടെ നെഗറ്റീവ് റേറ്റിംഗാണ് ഇപ്പോള്‍ ഉള്ളത്. ഗ്രാമീണ ഇന്ത്യക്ക് ഇപ്പോള്‍ പര്‍ച്ചേസിങ് പവര്‍ ഒട്ടുമില്ലെന്നും പൂര്‍ണമായും തകര്‍ച്ചയിലാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കുതിക്കുന്ന ഘട്ടത്തിലെ തിരിച്ചടി
ഗ്രാമീണ മേഖല 2016ല്‍ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. എന്നാല്‍ നോട്ടുനിരോധനവും ജിഎസ്ടിയും പിന്നാലെ എത്തിയത് ഇത് ഇല്ലാതാക്കി. ഇന്ധന വിലവര്‍ധനയും ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതെല്ലാം ബിജെപി നഗര വോട്ടര്‍മാരുടെ പാര്‍ട്ടിയായി മാറ്റിയിരിക്കുകയാണ്. മോദിയെ വീരപുരുഷനായി കാണുന്നത് മധ്യവര്‍ഗവും സമ്പന്നരുമാണ്. ഇവരുടെ പിന്തുണ ഒരിക്കലും വോട്ടായി മാറാറില്ലെന്ന് ബിജെപി ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.

2004 ആവര്‍ത്തിക്കും
മോദിയുടെയും വാജ്‌പേയിയുടെയും സാമ്പത്തിക നിലപാടുകള്‍ ഒന്നാണ്. 2004ല്‍ വാജ്‌പേയ് കാര്‍ഷിക വളര്‍ച്ചയെയും ഗ്രാമീണ വേതന വ്യവസ്ഥയെയും തീര്‍ത്തും അവഗണിച്ചിരുന്നു. പകരം ഉയര്‍ന്ന തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളെയാണ് പരിഗണിച്ചത്. ഇതിനെ ഗുജറാത്ത് മോഡല്‍ സാമ്പത്തിക ശാസ്ത്രം എന്നും വിളിക്കാറുണ്ട്. 2004ല്‍ തോറ്റത് പോലെയുള്ള രീതിയിലായിരിക്കും മോദി സര്‍ക്കാരും വീഴാന്‍ പോകുന്നത്. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് ഏല്‍ക്കാതിരുന്നത് അവിടെയുള്ള ഭൂരിഭാഗവും നഗരമേഖലകളിലാണ് താമസിക്കുന്നത് എന്നത് കൊണ്ടാണ്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ ഇത് കുറഞ്ഞ് വരും. യഥാര്‍ത്ഥത്തില്‍ ആര് അധികാരത്തില്‍ വരണമെന്നത് തീരുമാനിക്കുന്നത് ഗ്രാമീണ വോട്ടര്‍മാരാണ്.












Click it and Unblock the Notifications