കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2006 മുംബൈ സ്‌ഫോടനം: അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ, ഏഴ് പേര്‍ക്ക് ജീവപര്യന്തം

Google Oneindia Malayalam News

മുംബൈ: 2006 ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ അഞ്ച് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. കേസില്‍ ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു.

മുംബൈയിലെ സ്ബര്‍ബന്‍ ട്രെയിനുകളില്‍ ആയിരുന്നു 2006 ജൂലായ് 11 ന് സ്‌ഫോടന പരമ്പര അരങ്ങേറിയത്. 188 പേരാണ് അന്ന് കൊല്ലപ്പെട്ടത്. എണ്ണൂറിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.

convicts

കേസില്‍ എട്ട് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് കോടതി വധശിക്ഷ നല്‍കിയത്. കേസ് പരിഗണിയ്ക്കുന്ന മുംബൈയിലെ മക്കോക്ക പ്രത്യേക
കോടതിയാണ് ശിക്ഷ വിധിച്ചത്.

Death Sentence

കമാല്‍ അഹമ്മദ് അന്‍സാരി, ഡോ തന്‍വീര്‍ അഹമ്മദ് അന്‍സാരി, മുഹമ്മദ് ഫൈസല്‍ ഷേയ്ഖ്, എഹ്‌ത്തേഷാം സിദ്ദിഖി, ഷെയ്ഖ് ആലം ഷേയ്ഖ്, മുഹമ്മദ് സാജിദ് അന്‍സാരി, നവേദ് ഹുസൈന്‍ ഖാന്‍, ആസിഫ് ഖാന്‍ എന്നിവരെ തൂക്കിലേറ്റണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം

English summary
A sessions court on Wednesday sentenced 5 bomb planters to death in the 2006 Mumbai serial train blasts. The other seven accused were sentenced to life in jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X