കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മീര്‍ ദര്‍ഗ്ഗ സ്‌ഫോടന കേസ്: ബോംബ് എത്തിച്ച മലയാളി സുരേഷ് നായര്‍ അറസ്റ്റില്‍; 11 വര്‍ഷം ഒളിവില്‍..

Google Oneindia Malayalam News

അഹമ്മദാബാദ്: അജ്മീര്‍ ദര്‍ഗ്ഗ സ്‌ഫോടന കേസില്‍ ബോംബ് എത്തിച്ച നല്‍കിയ ആളെ ഭീകര വിരുദ്ധ സേന പിടികൂടി. കോഴിക്കോട് സ്വദേശിയായ സുരേഷ് നായരെ ആണ് ഗുജറാത്ത് ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. 2007 ല്‍ ആയിരുന്നു അജ്മീര്‍ ദര്‍ഗ്ഗയില്‍ സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തിന് ആവശ്യമായ ബോംബ് എത്തിച്ചുനില്‍കിയത് സുരേഷ് നായര്‍ ആണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. സ്‌ഫോടനം നടക്കുമ്പോള്‍ സുരേഷ് നായര്‍ അവിടെ ഉണ്ടായിരുന്നതായും കേസ് അന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.

Cover

അജ്മീറിലെ ഖവാജ മൊയ്‌നുദ്ദീന്‍ ചിത്തിയുടെ ദര്‍ഗ്ഗയില്‍ ആയിരുന്നു സ്‌ഫോടന നടന്നത്. മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് ശേഷം സുരേഷ് നായര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഒളിവില്‍ ആയിരുന്നു. നീണ്ട 11 വര്‍ഷം ഇയാള്‍ അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നു. ഒടുവില്‍ അഹമ്മദാബാദിലെ ബറൂച്ചിലുള്ള ശുകള്‍തിര്‍ത്ത് മത കേന്ദ്രത്തില്‍ ഇയാള്‍ സന്ദര്‍ശനം നടത്തുമെന്ന രഹസ്യ വിവരം ഭീകര വിരുദ്ധ ഏജന്‍സിക്ക് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഭീകര വിരുദ്ധ ഏജന്‍സി സുരേഷ് നായരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്‍ഐഎ രണ്ട് ലക്ഷം രൂപ വിലയിട്ട ആളായിരുന്നു സുരേഷ്.

ഗുജറാത്തിലെ ഖേഡ ജില്ലയിലെ തസ്രയില്‍ ആയിരുന്നു ഏറെ കാലമായി സുരേഷ് നായര്‍ താമസിച്ചിരുന്നത്. വര്‍ഷങ്ങളായി സുരേഷ് നായര്‍ നാട്ടിലേക്ക് വരാറില്ലെന്നാണ് നാട്ടിലുള്ള ബന്ധുക്കളും പറയുന്നത്.

English summary
The Gujarat Anti-Terror Squad on Sunday arrested Suresh Nair, an accused in the 2007 Ajmer dargah blast case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X