കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഗാവ് സ്ഫോടന കേസ് !!! ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന് ജാമ്യം!! ഹാജരായത് ഹരീഷ് സാല്‍വെ

ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാള്‍, എം എസ് സപ് രെ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: മലേഗാവ് സ്ഫോടനക്കേസിൽ ലഫ്റ്റ്‌നെന്റ് കേണൽ ശ്രീകാന്ത് പുരോഹിതിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.എൻഐഎയുടെ എതിർപ്പ് അവഗണിച്ചാണ് ശ്രീകാന്തിന് കോടതി ജാമ്യം അനുവദിച്ചത്.കർശന നിബന്ധനകളോടെയാണ് സുപ്രീംകോടതി പുരോഹിതിന് ജാമ്യം അനുവദിച്ചത്.

suprem court

നേരത്തെ ശ്രീകാന്ത് പുരോഹിതിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതിയും എൻഐഎയുടെ പ്രത്യേക കോടതിയും തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. . ഇതേ കേസിലെ മറ്റൊരു കുറ്റാരോപിതനായ സാധ്വി പ്രഞ്ജ സിങ് താക്കൂറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി ഒക്ടോബര്‍ പത്തിന് പരിഗണിക്കും.

ഉപാധികളോടെ ജാമ്യം

ഉപാധികളോടെ ജാമ്യം

ബോംബെ ഹൈക്കോടതിയുടേയും എൻഐഎയുടെ എതിർപ്പും മറികടന്നാണ് പുരോഹിതിന് ജാമ്യം അനുവദിച്ചത്. മുംബൈക്ക് യാത്രചെയ്യരുത്, എല്ലാമാസവും പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നതടക്കം കര്‍ശന നിബന്ധനകളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ആർകെ അഗർവാൾ , എംഎസ് സപ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

ഒമ്പത് വർഷമായി ജയിലിൽ

ഒമ്പത് വർഷമായി ജയിലിൽ

കഴിഞ്ഞ ഒൻപതു വർഷമായി ജയിലിലാണ് ശ്രീകാന്ത് പുരോഹിത്. എന്നാൽ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ആക്ട് (മക്കോക്ക) മുതലായ ചാർജുകൾ ഇയാളുടെ പേരിൽ നിന്ന് പിൻവലിച്ചിട്ടുണ്ടെന്നു അഭിഭാഷകൻ വാദിച്ചു. കൂടാതെ 9 വർഷമായ ജയിൽ കഴിയുന്ന പുരോഹിതനെതിരെ ഇതുവരെ കുറ്റം ചുമർത്തിയിട്ടില്ലെന്നും പുരോഹിതിനു വേണ്ടി ഹാജരായ ഹരീഷ് സാൽവെ വാദിച്ചു

എതിർത്ത് എൻഐഎ

എതിർത്ത് എൻഐഎ

ശ്രീകാന്ത് പുരോഹിതിന്റെ ജാമ്യം എൻഐഎ ശക്തമായി എതിർത്തിരുന്നുവെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു. മലേഗാവ് സ്ഫോടനത്തിൽ പുരോഹതിന്റെ പങ്കിന് കൃത്യമായ തെളിവുണ്ടെന്നും സ്ഫോടനത്തിനുപയോഗിച്ച ആർടിഎക്സ് സംഘടിപ്പിച്ചു നൽകിയത് പുരോഹിതാണെന്നും എൻഐഎ വാദിച്ചിരുന്നു.

മലോഗാവിൽ സ്ഫോടനം

മലോഗാവിൽ സ്ഫോടനം

2008 സെപ്റ്റംബർ 29 ന് നാസിക്കിനു സമീപം മലേഗാവിൽ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സാധ്വി പ്രഞ്ജ സിങ് താക്കൂറിന്റെ ജാമ്യം

സാധ്വി പ്രഞ്ജ സിങ് താക്കൂറിന്റെ ജാമ്യം

മലേഗാവ് സ്ഫോടനക്കേസിലെ പ്രഗ്യാസിങിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്ന് ശ്രീകാന്ത് പുരോഹിതിന് ജാമ്യം അഇനുവദിച്ചിരുന്നില്ല. സാധ്വിക്കും ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥയനുസരിച്ച് അഞ്ചുലക്ഷം രൂപ കെട്ടിവയ്ക്കണമായിരുന്നു. കൂടാതെ പാസ്പോര്‍ട്ട് അന്വേഷണഏജന്‍സിയായ എന്‍ഐഎയില്‍ നൽകണം

 സ്ഫോടനക്കോസിലെ പ്രതികൾക്ക് ജാമ്യം

സ്ഫോടനക്കോസിലെ പ്രതികൾക്ക് ജാമ്യം

ഇതോടെ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രധാന പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചു. മുംബൈയില്‍നിന്നും 270 കിലോമീറ്റര്‍ ദൂരെയുള്ള മലേഗാവില്‍ മോട്ടോര്‍സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിച്ചത്. സ്ഫോടനം മുസ്ലിം ഭീകരര്‍ നടത്തിയതെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. 2008 ഒക്ടോബറില്‍തന്നെ പ്രഗ്യയും നവംബറില്‍ പുരോഹിതും അറസ്റ്റിലായി.

English summary
The Supreme Court has granted bail to Lt Colonel Shrikant Prasad Purohit in the 2008 Malegaon blast case. Col Purohit has been in prison for the last nine years.The National Investigating Agency or NIA had opposed his bail during the last hearing and argued that there was evidence against Lt Col Purohit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X