കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലേഗാവ് സ്‌ഫോടനത്തില്‍ ഒത്തുകളിയോ?; സാധ്വി പ്രഗ്യ താക്കൂറിന് ജാമ്യം നല്‍കാമെന്ന് എന്‍ഐഎ

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന സാധ്വി പ്രഗ്യാ താക്കൂറിന് ജാമ്യം നല്‍കാമെന്ന് എന്‍ഐഎ മുംബൈ ഹോക്കോടതിയെ അറിയിച്ചു. എന്‍ഐഎയ്ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് ആണ് പ്രഗ്യാ താക്കൂറിന് അനുകൂലമായി കോടതിയില്‍ നിലപാടെടുത്തത്.

പ്രഗ്യാ താക്കൂറിന് ജാമ്യം നല്‍കുന്നതില്‍ എന്‍ഐഎയ്ക്ക് എതിര്‍പ്പില്ലെന്ന് അനില്‍ സിങ് കോടതിയില്‍ വ്യക്തമാക്കി. പ്രഗ്യാ താക്കൂറിനെതിരായ മക്കോക്ക നേരത്തെ തന്നെ പിന്‍വലിച്ചതാണ്. മാത്രമല്ല, അവര്‍ക്കെതിരെ എടിഎസ് ചുമത്തിയിരുന്ന കുറ്റങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്നും അനില്‍ സിങ് പറയുന്നു.

sadhvi-pragya-thakur

എടിഎസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയ സാക്ഷി മൊഴികള്‍ പിന്നീട് കോടതിയില്‍ മാറ്റുകയും ചെയ്തിട്ടുണ്ട്. എടിഎസ് നിര്‍ബന്ധപൂര്‍വം തങ്ങളെക്കൊണ്ട് സാക്ഷി പറയിച്ചതാണെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ പ്രഗ്യാ താക്കൂറിന് ജാമ്യം നല്‍കുന്നതില്‍ മക്കോക്ക ബാധകമാകില്ലെന്നും എന്‍ഐഎ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

നേരത്തെ കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രഗ്യാ താക്കൂര്‍ ഹൈക്കോടതിയെ ജാമ്യത്തിനായി സമീപിച്ചത്. എന്‍ഐഎ താക്കൂറിന് അനുകൂലമായി വാദിച്ചതോടെ കേസില്‍ അവര്‍ക്ക് ജാമ്യം ലഭിക്കുമെന്നുറപ്പാണ്. കൂടാതെ കേസില്‍ വിധിവരും മുന്‍പുതന്നെ അവരെ കുറ്റവിമുക്തയാക്കുന്ന നിലപാടാണ് എന്‍ഐഎ എടുത്തിരിക്കുന്നത്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയശേഷം പ്രഗ്യാ താക്കൂറിന് അനുകൂലമായിരുന്നു കാര്യങ്ങള്‍. വിഷയത്തില്‍ എന്‍ഐഎയുടെ നിലപാട് നേരത്തെ വിവാദമാകുകയും ചെയ്തിരുന്നു.

English summary
2008 Malegaon blasts: NIA says ‘no objection’ to Sadhvi’s bail plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X