മാലേഗാവ് സ്ഫോടനം; ഹേമന്ദ് കര്‍ക്കരെ കണ്ടെത്തിയ തെളിവുകള്‍ തള്ളി
ദില്ലി: മാലേഗാവ് സ്പോടന കേസില്‍ സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിനെയടക്കമുള്ളവരെ കുറ്റവിമുക്തരാക്കി എന്‍ഐഎ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ കുറ്റാരോപിതരായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍, കേണല്‍ പ്രസാദ് പുരോഹിത് എന്നിവരടക്കമുള്ളനര്ക്കെതിരെ ചുമത്തിയ മക്കോക്ക നിയമം പിന്‍വലിക്കുകയും പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തത്.
ഹേമന്ദ് കര്‍ക്കറെ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളികളയുന്ന തരത്തിലുള്ളതായിരുന്നു പുതിയ അന്വേഷണ റിപ്പോര്‍ട്ട്. ഹേമന്ത് കര്‍ക്കരെ നടത്തിയ അന്വേഷണത്തില്‍ പിഴവുകള്‍ ഉണ്ടെന്നും മറ്റൊരു പ്രതിയായ കേണല്‍ പ്രസാദ് പുരോഹിതിന് എതിരെ കര്‍ക്കരെ സമര്‍പ്പിച്ച തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ട്.

കേസില്‍ എടിഎസ് കണ്ടെത്തിയ തെളിവുകളെല്ലാം തള്ളിക്കളഞ്ഞാണ് എന്‍ഐഎ കുറ്റാരോപിതര്‍ക്ക് ക്ലീന്‍ ചിട്ട് നല്‍കിയിരിക്കുന്നത്. കേസില്‍ സാധ്വിക്കും പുരോഹിതനുമെതിരെ എടിഎസ് കണ്ടെത്തിയ പ്രധാന തെളിവായിരുന്നു പ്രസാദ് രോഹിത്തും മുന്‍ സൈനീകനുമായ രമേശ് ഉപാധ്യായും തമ്മിലുള്ള ഫോണ്‍ സംഭാഷണം. ഈ തെളിവുകലെല്ലാം പൂര്‍ണ്ണമായും തള്ളികളയുകയാണ് എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ടില്‍.
കേസന്വേഷണത്തെ കുറിച്ചും തങ്ങള്‍ക്കെതിരെയുള്ള തെളിവുകള്‍ എങ്ങിനെ ഇല്ലാതാക്കാമെന്നും അന്വേഷണ തങ്ങളിലേക്ക് എത്തുന്നത് എങ്ങിനെ ഒഴിവാക്കാമെന്നുമായിരുന്നു ടെലിഫോണ്‍ സംഭാഷണത്തിന്റെ ചുരുക്കം. സ്ഫോടന സ്ഥലത്തു നിന്നും കണ്ടെത്തിയ സാധ്വിയുടെ ബൈക്കിനെ കുറിച്ചും സംഭാഷണത്തില്‍ പ്രസാദും ഉപാധ്യായും പരാമര്‍ശിക്കുന്നുണ്ട്്.
സ്ഫോടനത്തില്‍ സാധ്വിയുടെ പങ്ക് വ്യക്തമാക്കുന്ന ഏക തെളിവ് സംഭവ സ്ഥലത്ത് നിന്ന്് കണ്ടെത്തിയ അവരുടെ ബൈക്ക് ആയിരുന്നു. ബൈക്കില്‍ ബോംബ് ഘടിപ്പിച്ചാണ് സ്ഫോടനം നടത്തിയതെന്ന് തെളിഞ്ഞിരുന്നു. 2008 സെപ്തംബറില്‍ 37 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മാലേഗാവ് സ്ഫോടനം നേരത്തെ അന്വേഷിച്ച മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ ആയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications