കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലേഗാവ് സ്‌ഫോടനം; ഹേമന്ദ് കര്‍ക്കരെ കണ്ടെത്തിയ തെളിവുകള്‍ തള്ളി

Google Oneindia Malayalam News

ദില്ലി: മാലേഗാവ് സ്‌പോടന കേസില്‍ സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിനെയടക്കമുള്ളവരെ കുറ്റവിമുക്തരാക്കി എന്‍ഐഎ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ കുറ്റാരോപിതരായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍, കേണല്‍ പ്രസാദ് പുരോഹിത് എന്നിവരടക്കമുള്ളനര്‍ക്കെതിരെ ചുമത്തിയ മക്കോക്ക നിയമം പിന്‍വലിക്കുകയും പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തത്.

ഹേമന്ദ് കര്‍ക്കറെ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളികളയുന്ന തരത്തിലുള്ളതായിരുന്നു പുതിയ അന്വേഷണ റിപ്പോര്‍ട്ട്. ഹേമന്ത് കര്‍ക്കരെ നടത്തിയ അന്വേഷണത്തില്‍ പിഴവുകള്‍ ഉണ്ടെന്നും മറ്റൊരു പ്രതിയായ കേണല്‍ പ്രസാദ് പുരോഹിതിന് എതിരെ കര്‍ക്കരെ സമര്‍പ്പിച്ച തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ട്.

NIA

കേസില്‍ എടിഎസ് കണ്ടെത്തിയ തെളിവുകളെല്ലാം തള്ളിക്കളഞ്ഞാണ് എന്‍ഐഎ കുറ്റാരോപിതര്‍ക്ക് ക്ലീന്‍ ചിട്ട് നല്‍കിയിരിക്കുന്നത്. കേസില്‍ സാധ്വിക്കും പുരോഹിതനുമെതിരെ എടിഎസ് കണ്ടെത്തിയ പ്രധാന തെളിവായിരുന്നു പ്രസാദ് രോഹിത്തും മുന്‍ സൈനീകനുമായ രമേശ് ഉപാധ്യായും തമ്മിലുള്ള ഫോണ്‍ സംഭാഷണം. ഈ തെളിവുകലെല്ലാം പൂര്‍ണ്ണമായും തള്ളികളയുകയാണ് എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ടില്‍.

കേസന്വേഷണത്തെ കുറിച്ചും തങ്ങള്‍ക്കെതിരെയുള്ള തെളിവുകള്‍ എങ്ങിനെ ഇല്ലാതാക്കാമെന്നും അന്വേഷണ തങ്ങളിലേക്ക് എത്തുന്നത് എങ്ങിനെ ഒഴിവാക്കാമെന്നുമായിരുന്നു ടെലിഫോണ്‍ സംഭാഷണത്തിന്റെ ചുരുക്കം. സ്‌ഫോടന സ്ഥലത്തു നിന്നും കണ്ടെത്തിയ സാധ്വിയുടെ ബൈക്കിനെ കുറിച്ചും സംഭാഷണത്തില്‍ പ്രസാദും ഉപാധ്യായും പരാമര്‍ശിക്കുന്നുണ്ട്്.

സ്‌ഫോടനത്തില്‍ സാധ്വിയുടെ പങ്ക് വ്യക്തമാക്കുന്ന ഏക തെളിവ് സംഭവ സ്ഥലത്ത് നിന്ന്് കണ്ടെത്തിയ അവരുടെ ബൈക്ക് ആയിരുന്നു. ബൈക്കില്‍ ബോംബ് ഘടിപ്പിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് തെളിഞ്ഞിരുന്നു. 2008 സെപ്തംബറില്‍ 37 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മാലേഗാവ് സ്‌ഫോടനം നേരത്തെ അന്വേഷിച്ച മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ ആയിരുന്നു.

English summary
Among the ATS evidence against Sadhvi Pragya Singh Thakur, which NIA has not found “prosecutable” while filing a chargesheet in the 2008 Malegaon blasts, is an intercept of a phone call between Lt Col Prasad Purohit and former Armyman Ramesh Upadhyay where they discuss her name cropping up in Maharashtra ATS investigations and exclaim: “That means the cat is out of the bag now.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X