കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധകരെ തല്ലിയാല്‍ താരങ്ങള്‍ മാപ്പ് പറയണമെന്ന് സുപ്രീംകോടതി,മമ്മൂട്ടി മാപ്പു പറയുമോ?

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: സെലിബ്രിറ്റികള്‍ ആരാധകരെ തല്ലുന്ന സംഭവങ്ങള്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. എന്നാല്‍, ഇനി ആരാധകരെ തൊട്ടാല്‍ പണികിട്ടുമെന്നാണ് പറയുന്നത്. ആരാധകരെ തല്ലിയാല്‍ എത്ര വലിയ താരമായാലും മാപ്പു പറയണമെന്നാണ് സുപ്രീംകോടതി പറയുന്നത്. ചലച്ചിത്ര താരങ്ങള്‍ സമൂഹത്തിന് മാതൃകയാകേണ്ടവരാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ബോളിവുഡ് പ്രശസ്ത താരം ഗോവിന്ദയുടെ കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതി ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. 2008ല്‍ നടന്‍ ഗോവിന്ദ ആരാധകനെ തല്ലിയ കേസിലാണ് സുപ്രീംകോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചത്. ഗോവിന്ദയ്‌ക്കെതിരെ ക്രമിനല്‍ കേസാണ് ചുമത്തിയിരുന്നത്. ഗോവിന്ദ ആരാധകനോട് മാപ്പു പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതോടെ മമ്മൂട്ടി അടക്കമുള്ള പ്രശസ്ത താരങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്.

താരങ്ങള്‍ ആരാധകരോട് മാപ്പു പറയണമെന്ന് സുപ്രീംകോടതിയും

താരങ്ങള്‍ ആരാധകരോട് മാപ്പു പറയണമെന്ന് സുപ്രീംകോടതിയും

ആരാധകരെ തല്ലിയാല്‍ എത്ര വലിയ താരമായാലും മാപ്പു പറയണമെന്ന് സുപ്രീംകോടതി. ബോളിവുഡ് നടന്‍ ഗോവിന്ദ ആരാധകനെ തല്ലിയ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

താരങ്ങള്‍ മാതൃകയാകണം

താരങ്ങള്‍ മാതൃകയാകണം

പ്രമുഖ താരങ്ങള്‍ സമൂഹത്തിനു മാതൃകയാകേണ്ടവരാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സമൂഹത്തില്‍ അന്തസ്സോടെ പെരുമാറാന്‍ സിനിമാ താരങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി പറയുന്നു.

ഗോവിന്ദ ആരാധകനോട് മാപ്പു പറയണം

ഗോവിന്ദ ആരാധകനോട് മാപ്പു പറയണം

2008ലാണ് ഗോവിന്ദ ആരാധകനെ തല്ലുന്നത്. ഗോവിന്ദയ്‌ക്കെതിരെ ക്രിമിനല്‍ കേസാണ് ചാര്‍ജ് ചെയ്തിരുന്നത്. ഗോവിന്ദ ആരാധകനോട് മാപ്പുപറയണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. മാപ്പു പറയുന്നതിലൂടെ ക്രിമിനല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആരാധകന്‍ സന്തോഷ് റായിയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവം നടക്കുന്നത്

സംഭവം നടക്കുന്നത്

മണി ഹെ, ഹണി ഹെ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു സംഭവം നടന്നത്. അപമര്യാദയായി പെരുമാറിയതിനാണ് ആരാധകനായ സന്തോഷിനെ നടന്‍ ഗോവിന്ദ തല്ലിയതെന്നായിരുന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ ആരാധകന്‍ ഗോവിന്ദയ്‌ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

സിനിമയില്‍ കാണിക്കുന്ന ഷോ പുറത്തെടുക്കേണ്ട

സിനിമയില്‍ കാണിക്കുന്ന ഷോ പുറത്തെടുക്കേണ്ട

സിനിമയില്‍ കാണിക്കുന്ന ഷോയൊന്നും ജീവിതത്തില്‍ നടപ്പാക്കാന്‍ താരങ്ങള്‍ക്ക് അധികാരമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

മമ്മൂട്ടിയടക്കമുള്ള സൂപ്പര്‍സ്റ്റാറുകള്‍ മാപ്പു പറയുമോ?

മമ്മൂട്ടിയടക്കമുള്ള സൂപ്പര്‍സ്റ്റാറുകള്‍ മാപ്പു പറയുമോ?

സുപ്രീംകോടതി ഇങ്ങനെയൊരു നിലപാട് വ്യക്തമാക്കിയതോടെ മമ്മൂട്ടിയടക്കമുള്ള സൂപ്പര്‍സ്റ്റാറുകള്‍ മാപ്പു പറയേണ്ടി വരുമോ എന്ന ചോദ്യമാണ് ഉയരുന്നത്. മമ്മൂട്ടി ആരാധകനെ തല്ലിയെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, മമ്മൂട്ടിക്കെതിരെ പരാതിയുമായി ആരും രംഗത്തു വന്നിട്ടില്ല.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
The Supreme Court on Monday asked noted Bollywood actor Govinda, who had allegedly slapped a person in 2008, to apologise to the victim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X