2011ലെ ജാതി സെൻസസ്: പിഴവുകളുള്ളതിനാല്‍ പുറത്ത് വിടാനാവില്ലെന്ന് കേന്ദ്രസർക്കാർ
ദില്ലി: 2011ലെ ജാതി സെൻസസ് ഫലം പരസ്യമാക്കാതിരുന്നത് പിഴവുകള്‍ സംഭവിച്ചതുകൊണ്ടാണെന്ന് കേന്ദ്ര സർക്കാർ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് (എസ്‌ഇസിസി) മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) ഡാറ്റയല്ല. സർവേയില്‍ ചില തെറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കും. അതിനാലാണ് റിപ്പോർട്ട് പുറത്ത് വിടാത്തതെന്നുമാണ് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച സുപ്രീംകോടതിയെ അറിയിച്ചത്.
ഒ ബി സി വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ പൂർണമായി പിന്തുണയ്ക്കുന്നതായി സർക്കാർ പറഞ്ഞു. എന്നാൽ വ്യവസ്ഥകൾ വെച്ച സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് അനുസൃതമായിട്ടായിരിക്കും നടപടികളെന്നും കേന്ദ്ര വ്യക്തമാക്കി. സംസ്ഥാനത്തിനകത്തെ പിന്നാക്കാവസ്ഥയിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്വഭാവത്തെയും പ്രത്യാഘാതങ്ങളെയും കുറിച്ച് അന്വേഷണം നടത്താൻ ഒരു കമ്മീഷൻ രൂപീകരിക്കുന്നത് ഉള്‍പ്പടേയുള്ള വ്യവസ്ഥകളാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്.

2011ലെ ജാതി സെൻസസ് ഫലം വെളിപ്പെടുത്താൻ കേന്ദ്രത്തിനും മറ്റ് അധികാരികൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സംസ്ഥാന സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടും വിവരങ്ങള്‍ കൈമാറാന്‍ കേന്ദ്ര തയ്യാറായില്ലെന്നും ഹർജിയില്‍ പറയുന്നു. അതേസമയം, സംവരണത്തിന് മാത്രമല്ല, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലും SECC 2011-നെ ആശ്രയിക്കാനാകില്ലെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കർ, സിടി രവികുമാർ തുടറങ്ങിയവരുടെ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്.
ശക്തയായ വനിതയെന്ന് മഞ്ജു വാര്യർ, സയനോരക്ക് സ്നേഹ ചുംബനം: ഭാവനയ്ക്ക് ഇന്ന് പിറന്നാള്‍
"ഇത് മറ്റൊരു ആവശ്യത്തിനായി ശേഖരിച്ചതാണ്, അതില്‍ ചില പിഴവുള്ളതായി കണ്ടെത്തി", സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനോട് പറഞ്ഞു. "എസ്ഇസിസി എന്നത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരെയാണ് സൂചിപ്പിക്കുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഒബിസികൾ ഒഴികെയുള്ള ആളുകളും ഇതിലുണ്ടാകും. ഒബിസികൾക്ക് സംവരണം വേണമെന്ന് ഞാൻ പൂർണ്ണമായി പിന്തുണയ്ക്കുന്നു, എന്നാൽ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനപ്രകാരമായിരിക്കും ഇത് നടപ്പിലാവേണ്ടത്" അദ്ദേഹം പറഞ്ഞു.
അതേസമയം, 2011ലെ ജാതി സെൻസസിൽ നിന്ന് ലഭിച്ച 98 ശതമാനം വിവരങ്ങളും ശരിയാണെന്ന് പാർലമെന്റിന്റെ സമിതിയോട് കേന്ദ്രസർക്കാർ പറഞ്ഞതായി മഹാരാഷ്ട്രയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശേഖർ നഫാഡെ വാദിച്ചു. SECC 2011 ലെ ഡാറ്റ സംവരണത്തിന്റെ ഉദ്ദേശ്യത്തിന് വിശ്വസനീയമല്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
2010ലെ ഭരണഘടനാ ബെഞ്ച് വിധിയിൽ പറഞ്ഞിരിക്കുന്ന ട്രിപ്പിൾ ടെസ്റ്റും പിന്നീട് മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയും പാലിച്ചാൽ മാത്രമേ ഒബിസികൾക്ക് സംവരണവുമായി മുന്നോട്ടുപോകാനാകൂവെന്ന് വാദം കേൾക്കുന്നതിനിടെ ബെഞ്ച് നിരീക്ഷിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications