കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കൂട്ടബലാത്സംഗ കേസ്: നിർഭയ കേസിൽ തൂക്കിലേറ്റിയ നാല് പ്രതികളെക്കുറിച്ച് അറിയേണ്ടതെല്ലാം...

Google Oneindia Malayalam News

ദില്ലി: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി. ഏഴ് വർഷത്തിന് ശേഷമാണ് കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത്. ദില്ലി ഹൈക്കോടതിയും സുപ്രീംകോടതിയും പുനഃപരിശോധനാ ഹർജി തള്ളിയതോടെ മാർച്ച് 20 വെള്ളിയാഴ്ച പുലർച്ചെ 5.30നാണ് നിർഭയ കേസിലെ പ്രതികളായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), അക്ഷയ് കുമാർ (31), വിനയ് ശർമ(26) എന്നിവരുടെ വധശിക്ഷ നടപ്പിലാക്കുന്നത്. 2016 ഡിസംബർ 16ന് രാത്രി ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ചാണ് 23 കാരിയായ പാരാമെഡിക്കൽ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെടുന്നത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിവരുമ്പോഴാണ് സംഭവം.

 നിർഭയ കൂട്ടബലാത്സംഗക്കേസ്: ഇന്ത്യയെ നടുക്കിയ 2012 ഡിസംബർ 16ന് നടന്നതെന്ത്? നിർഭയ കൂട്ടബലാത്സംഗക്കേസ്: ഇന്ത്യയെ നടുക്കിയ 2012 ഡിസംബർ 16ന് നടന്നതെന്ത്?

16000 ഓളം തടവുകാരുള്ള ദില്ലിയിലെ തിഹാർ ജയിലിലിൽ വെച്ച് ആദ്യമായാണ് നാല് കുറ്റവാളികളെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിൽ കോംപ്ലക്സാണ് തിഹാർ. ജനുവരിക്ക് ശേഷം മൂന്ന് തവണയാണ് പ്രതികളുടെ വധശിക്ഷയ്ക്കായി പുറപ്പെടുവിച്ച മരണവാറണ്ട് സ്റ്റേ ചെയ്തത്. തുടർന്ന് എല്ലാത്തരം നിയമപരിരക്ഷകളും അവസാനിച്ചതോടെയാണ് പ്രതികളെ മാർച്ച് 20ന് പുലർച്ചെ 5.30ന് തൂക്കിലേറ്റുന്നത്.

 അക്ഷയ് കുമാർ

അക്ഷയ് കുമാർ


ബിഹാറിലെ നക്സൽ ബാധിത പ്രദേശമായ ഔറംഗാബാദ് സ്വദേശിയാണ് ബസിലെ സഹായിയായിരുന്ന അക്ഷയ് കുമാർ. മരിച്ച രാം സിഗാണ് കുറ്റകൃത്യം നടക്കുമ്പോൾ ബസ് ഓടിച്ചിരുന്നത്. വിചാരണ നടക്കുന്നതിനിടെ തിഹാർ ജയിലിലിൽ വെച്ച് തൂങ്ങിമരിച്ച നിലയിലാണ് രാം സിംഗിനെ കണ്ടെത്തിയത്. 2013 മാർച്ചിലാണ് സംഭവം. ഒമ്പതാം ക്ലാസിൽ വെച്ച് വിദ്യാഭ്യാസം അവസാനിപ്പിച്ച അക്ഷയ് സിംഗ് ഡിസംബർ 21ന് സ്വദേശമായ ഔറംഗാബാദിൽ വെച്ചാണ് അറസ്റ്റിലായത്. വിവാഹിതനായ അക്ഷയ് സിംഗിന് എട്ട് വയസ്സുകാരനായ ഒരു മകനുണ്ട്.


വധശിക്ഷ ജീവപര്യപന്തരമാക്കമെന്നാവശ്യപ്പെട്ട് സിംഗ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളിക്കളയുകയായിരുന്നു. രാഷ്ട്രപതിക്ക് മുമ്പാകെ സമർപ്പിച്ച ദയാഹർജി തള്ളിയതോടെയാണ് സിംഗ് പുനപരിശോധനാ ഹർജിയുമായി രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചത്. എന്നാൽ ഹർജി സുപ്രീം കോടതി തള്ളിക്കളയുകയായിരുന്നു.

മുകേഷ് സിംഗ്

മുകേഷ് സിംഗ്

ബസ് ഡ്രൈവറായിരുന്ന രാം സിംഗിന്റെ ഇളയ സഹോദരനാണ് മുകേഷ് സിംഗ്. ഇടക്കെല്ലാം ബസിന്റെ ഡ്രൈവറായി എത്താറുണ്ടായിരുന്ന മുകേഷ് സിംഗ് രവി ദാസ് ചേരി പ്രദേശത്താണ് താമസിച്ചിരുന്നത്. 2012 ഡിസംബർ 18നാണ് രാജസ്ഥാനിൽ നിന്ന് സിംഗ് അറസ്റ്റിലാവുന്നത്. കേസിൽ നിരപരാധിയാണെന്ന് അവകാശപ്പെട്ടിരുന്ന സിംഗ് കുറ്റകൃത്യം നടക്കുമ്പോൾ താനാണ് ബസ് ഓടിച്ചിരുന്നതെന്നാണ് മൊഴിയിൽ അവകാശപ്പെട്ടിരുന്നത്. ഇന്ത്യാസ് ഡോട്ടർ എന്ന ബിബിസി ഡോക്യൂമെന്ററിയിൽ മുകേഷ് നടത്തിയ പരാമർശം പിന്നീട് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അന്തസ്സുള്ള പെൺകുട്ടികൾ രാത്രി ഒമ്പത് മണിക്ക് ശേഷം പുറത്തിറങ്ങി നടക്കരുതെന്നായിരുന്നു മുകേഷ് സിംഗിന്റെ പരാമർശം.

 പവൻ ഗുപ്ത

പവൻ ഗുപ്ത


19 കാരനായ പഴം വിൽപ്പനക്കാരനായ പവൻ ഗുപ്തയും പിതാവും ഗുപ്തക്ക് കൂട്ടബലാത്സംഗക്കേസിലുള്ള പങ്ക് നിഷേധിച്ചിരുന്നു. തന്റെ മകൻ നിരപരാധിയാണെന്നാണ് പിതാവ് ഉന്നയിച്ചിരുന്ന വാദം. കുറ്റകൃത്യം നടക്കുമ്പോൾ താൻ ബസിൽ ഉണ്ടായിരുന്നില്ല എന്നാണ് പവൻ കോടതിയിൽ ഉന്നയിച്ച വാദം.

 വിനയ് ശർമ

വിനയ് ശർമ


ജിമ്മിലെ പരീലകനായ വിനയ് ശർമക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം പീഡനത്തിനിരയായ പെൺകുട്ടിയെയും സുഹൃത്തിനെയും കൊള്ളയടിച്ചുവെന്നതാണ്. രാജസ്ഥാനിലെ കാരോളി ഗ്രാമത്തിൽ നിന്നാണ് വിനയ് ശർമ അറസ്റ്റിലാവുന്നത്. ഡിസംബർ 18നായിരുന്നു ശർമയുടെ അറസ്റ്റ്. കുറ്റകൃത്യം നടക്കുമ്പോൾ താൻ ബസിൽ ഉണ്ടായിരുന്നില്ല എന്ന വാദമാണ് ശർമ ആവർത്തിച്ചിരുന്നത്. എന്നാൽ പിന്നീട് കുറ്റകൃത്യത്തിൽ പങ്കുള്ളതായി പ്രതി സമ്മതിക്കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി | Oneindia Malayalam
കുട്ടിക്കുറ്റവാളി

കുട്ടിക്കുറ്റവാളി


ദില്ലി കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാളായ കുട്ടിക്കുറ്റവാളിക്ക് കുറ്റകൃത്യം നടക്കുമ്പോൾ 17 വയസ്സായിരുന്നു പ്രായം. ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിലും കൊലപാതകത്തിലും കുറ്റക്കാരനാണെന്ന് 2012 ആഗസ്റ്റ് 31നാണ് തെളിഞ്ഞത്. തുടർന്ന് ഇയാളെ മൂന്ന് വർഷത്തേക്ക് ദുർഗുണ പരിഹാര പാഠശാലയിൽ പാർപ്പിച്ച ശേഷം മോചിപ്പിക്കുകയായിരുന്നു. 2015ൽ കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചതോടെ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.

English summary
2012 Nirbhaya convicts hanged: What you need to know about the four convicts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X